വിദ്യാര്‍ഥിയെ സഹപാഠികള്‍ സ്റ്റാഫ് റൂമിലിട്ട് ക്രൂരമായി മര്‍ദിച്ചു
കരുനാഗപ്പള്ളി: ഗവ. പോളിടെക്‌നിക് കോളജില്‍ സഹപാഠികളായ നാലംഗസംഘം സ്റ്റാഫ് റൂമിലിട്ട് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചവശനാക്കിയതായി പരാതി. മുന്നാംവര്‍ഷ വിദ്യാര്‍ഥി കുലശേഖരപുരം പുന്നക്കുളം ശേഖര്‍വില്ലയില്‍ ബാബു എന്ന മുജീബ് റഹ്മാന്റെയും ലീനയുടെയും മകന്‍ ബാലശേഖറിനാ(20)ണ് മര്‍ദനമേറ്റത്. നെഞ്ചിന് മാരകമായി ക്ഷതമേറ്റ ബാലശേഖറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എ.ബി.വി.പിക്കാര്‍ ഉള്‍പ്പെടെനാലുപേര്‍ക്കെതിരേ (കണ്ണന്‍, ആകാശ്, വിഷ്ണു, പ്രിയന്‍) കോളജ് അധികൃതര്‍ക്കും കരുനാഗപ്പള്ളി, എഴുകോണ്‍ പൊലിസ് സ്റ്റേഷനുകളിലും മാതാപിതാക്കള്‍ പരാതി നല്‍കി.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. നിസാരകാര്യം പറഞ്ഞ് ചുറ്റും കൂടിനിന്ന് നെഞ്ചിനും മുതുകിനും ചവിട്ടുകയും തല ഭിത്തിയില്‍ പിടിച്ച് അടിക്കുകയും ചെയ്തു. മര്‍ദനമുറകള്‍ കൂടിയപ്പോള്‍ മുറിയില്‍ നിന്നും ബാലശേഖര്‍ ഇറങ്ങി ഓടുകയായിരുന്നു. അതേസമയം ബാലശേഖറിന് വിദഗ്ധ ചികിത്സ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹിന്ദുസമുദായാംഗമായിരുന്ന ബാബു ഇസ്‌ലാംമതത്തില്‍പ്പെട്ട ലീനയെ വിവാഹം കഴിച്ചശേഷം മതംമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."