ആശയക്കുഴപ്പമുണ്ടാക്കിയാല്‍ നടപടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി(എന്‍.പി.ആര്‍) ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം.
ഇന്നലെ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എന്‍.പി.ആറുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് തഹസില്‍ദാര്‍മാര്‍ നോട്ടിസ് ഇറക്കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി നിര്‍ദേശം നല്‍കിയത്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍.പി.ആര്‍) എല്ലാ നടപടികളും സ്റ്റേ ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും കലക്ടര്‍മാര്‍ക്ക് അയച്ച സന്ദേശത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം എന്‍.പി.ആറുമായി ബന്ധപ്പെട്ട് സെന്‍സസ് കമ്മിഷണര്‍ വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ നടക്കും. കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കില്ല.
പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കേരളം നിര്‍ത്തിവച്ച കാര്യം യോഗത്തില്‍ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."