പി.എസ്.സി സൗജന്യ പരിശീലനം; അപേക്ഷ ക്ഷണിച്ചു
വേങ്ങര: സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ വേങ്ങര കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മുസ്‌ലിം യുവജന പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് മേഖലകളിലേക്ക് നടക്കുന്ന മത്സരപ്പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി റഗുലര്‍, ഹോളിഡേ ബാച്ചുകളിലായി സൗജന്യപരിശീലനം നല്‍കുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റുപിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാം. യോഗ്യരായവര്‍ നേരിട്ടോ പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്, വേങ്ങര, കൊളപ്പുറം, ഏ.ആര്‍ നഗര്‍, 676 305 എന്ന വിലാസത്തിലോ 20നകം അപേക്ഷിക്കണം. അപേക്ഷാഫോറം നേരിട്ടും ംംം.ാശിീശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2468176, 9744955985.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."