HOME
DETAILS

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി പുതുതന്ത്രം മെനയുന്നു

  
backup
January 06 2019 | 21:01 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4

 


തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്താകമാനം അക്രമം നടന്നതിലൂടെ ഉണ്ടായ തിരിച്ചടി മറികടക്കാന്‍ ബി.ജെ.പി പുതുതന്ത്രം മെനയുന്നു. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് 18ന് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുന്നത്.
ബാക്കിയുള്ള 10 ജില്ലകളില്‍ ശബരിമല കര്‍മസമിതി നടത്തുന്ന രഥയാത്രക്ക് പിന്തുണ നല്‍കാനുമാണ് ബി.ജെ.പി തീരുമാനം. 14ന് മകരജ്യോതി ദിവസം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ജ്യോതി തെളിയിക്കും. സെക്രട്ടേറിയറ്റ് നടയിലെ നിരാഹാര സമരം സുപ്രിംകോടതി കേസ് പരിഗണിക്കുന്ന 22ന് അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. അല്ലെങ്കില്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് അനുകൂലമായ തീരുമാനമെടുപ്പിച്ച് സെക്രട്ടേറിയറ്റ് നടയിലെ സമരം അവസാനിപ്പിക്കും.
നിരാഹാര സമരത്തിന്റെ അവസാനഘട്ടമെന്ന നിലയില്‍ ഒരു ഗ്രൂപ്പിന്റെ നേതാവായ പി.കെ കൃഷ്ണദാസിനെ നിരാഹാരമിരുത്താനും തുടര്‍ന്ന് സമരം അവസാനിപ്പിക്കാനുമുള്ള തരത്തിലാണ് ആലോചന നടക്കുന്നത്.തുടര്‍ച്ചയായ ഹര്‍ത്താലുകളും അക്രമങ്ങളും കാരണം ബി.ജെ.പി സംസ്ഥാന ഘടകത്തിന് ഇപ്പോള്‍തന്നെ കോടികളുടെ ബാധ്യതയുണ്ടായിട്ടുണ്ട്. നിലയ്ക്കല്‍ അക്രമത്തില്‍ ജയിലിലായവരെ പുറത്തിറക്കാനുള്ള പണം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ അക്രമങ്ങള്‍.
പൊലിസ് പിടികൂടുന്ന ബി.ജെ.പി, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള വലിയ കേസുകള്‍ ചുമത്തുന്നതിനാല്‍ പിഴ കെട്ടിവയ്ക്കാതെ ജാമ്യം ലഭിക്കുന്നുമില്ല.
സംസ്ഥാനത്താകെ നടന്ന അക്രമങ്ങളില്‍ ജയിലിലായ അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ക്കും പിഴയടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ആലോചനയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍.എസ്.എസ് ജില്ലാ പ്രചാരകന്‍ പ്രവീണിനെ പൊലിസിന് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് സംഘ്പരിവാര്‍ തീരുമാനം.
എന്നാല്‍, പ്രവീണിനെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രവീണിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇയാളുമായി ബന്ധമുണ്ടായിരുന്നവരെ പൊലിസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് പൊലിസ് സംശയിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു

Kerala
  •  2 months ago
No Image

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

Kerala
  •  2 months ago
No Image

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

Kerala
  •  2 months ago
No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago
No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago
No Image

പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു; ആദ്യഘട്ടത്തില്‍ 600 ക്രിയേറ്റീവ് കോര്‍ണറുകള്‍

Kerala
  •  2 months ago
No Image

ഇസ്റാഈല്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ ആശുപത്രികളില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 87 പേര്‍ മരണം

International
  •  2 months ago
No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago