മിഠായിത്തെരുവില്‍ വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കാനായില്ല; കോഴിക്കോട് ജില്ലാ പൊലിസ് മേധാവിയെ മാറ്റി
കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ക്ക് സംരക്ഷണം നല്കാനാവാത്ത പൊലിസിനെതിരെ നടപടി. കോഴിക്കോട് ജില്ലാ പൊലിസ് മേധാവി കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്.
പകരം കോറി സഞ്ജയ് കുമാറിനെ കോഴിക്കോട് കമ്മിഷണറായും ജെയിംസ് ജോസഫിനെ കോഴിക്കോട് ഡി.സി.പിയായും നിയമിച്ചു.
[caption id="attachment_675871" align="aligncenter" width="616"] കോറി സഞ്ജയ് കുമാർ[/caption]ആലപ്പുഴ എസ്.പി സുരേന്ദ്രനെ പുതിയ തിരുവനന്തപുരം കമ്മീഷണറായും പി. പ്രകാശിനെ ആംഡ് പൊലിസ് ഡി.ഐ.ജിയായും നിയമിച്ചു. കാളിരാജ് മഹേഷിനെ ക്വാട്ടേഴ്സ് ഡി.ഐ.ജി ആയാണ് മാറ്റിയത്.
മിഠായിത്തെരുവില്‍ കടകള്‍ തുറന്നാല്‍ സുരക്ഷയൊരുക്കാമെന്ന് കമ്മിഷണര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. അക്രമികള്‍ക്ക് അനുകൂലമായ സമീപനമാണ് കമ്മിഷണര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. കൂടാതെ, കലാപത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ചിലരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതും കമ്മിഷണര്‍ നടപ്പാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."