HOME
DETAILS
MAL
രോഗിയായ വീട്ടമ്മയെ അടിമാലിയില്‍ കാറില്‍ ഉപേക്ഷിച്ചു ഭര്‍ത്താവ് മുങ്ങി, കാറില്‍ തണുത്തു വിറച്ചു കഴിഞ്ഞത് രണ്ടു ദിവസം: ഭര്‍ത്താവിനായി പൊലിസ് തിരച്ചില്‍ ആരംഭിച്ചു
backup
January 17 2020 | 17:01 PM
അടിമാലി: രോഗിയായ വീട്ടമ്മയെ അടിമാലിയില്‍ കാറില്‍ ഉപേക്ഷിച്ചു ഭര്‍ത്താവ് മുങ്ങി,
ഇവര്‍ കാറില്‍ തണുത്തു വിറച്ചു കഴിഞ്ഞത് രണ്ടു ദിവസം. ഒടുവില്‍ അവശരായ വീട്ടമ്മയെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനായി പൊലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വയനാട് സ്വദേശിയായ വീട്ടമ്മയെയാണ് ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രോഗിയായ വീട്ടമ്മയെയാണ് കാറില്‍ അവശനിലയില്‍ കണ്ടെത്തിയത്. ലൈലാമണിയെ (55)ആണ് കണ്ടെത്തിയത്. ഇവരെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്നാണ് ലൈലാമണി പറയുന്നത്.
രണ്ടുദിവസമാണ് പാതയോരത്ത് ഉപേക്ഷിച്ച കാറില്‍ വീട്ടമ്മ കഴിഞ്ഞത്. അവശനിലയിലായ ഇവരെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനായി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."