ഹജ്ജ് വരുമാനത്തില്‍ അഞ്ച് കോടിയുടെ ഇടിവ്
അശ്റഫ് കൊണ്ടോട്ടി#
കൊണ്ടോട്ടി:ഇന്ത്യയില്‍ ഹജ്ജ് അപേക്ഷകള്‍ വഴിയുള്ള വരുമാനത്തില്‍ കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് രണ്ടുവര്‍ഷത്തിനിടെ അഞ്ച് കോടിയുടെ കുറവ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഹജ്ജ് അപേക്ഷകള്‍ ക്രമാതീതമായി കുറഞ്ഞതാണ് ഹജ്ജ് കമ്മിറ്റികള്‍ക്ക് വരുമാനത്തില്‍ ഇടിവേറ്റത്. ഈ വര്‍ഷം ഹജ്ജ് കമ്മിറ്റികള്‍ക്ക് ലഭിച്ച വരുമാനം 8,017,8300 രൂപയാണ്. വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴി 2,67,261 അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചത്.ഓരോ ഹജ്ജ് അപേക്ഷകനും 300 രൂപവീതമാണ് സര്‍പ്ലസ് ഫീസായി കേന്ദ്രത്തിന് നല്‍കുന്നത്. തുക കേന്ദ്രഹജ്ജ് കമ്മിറ്റിക്കാണ് നല്കുന്നതെങ്കിലും ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം 3,55,604 ഹജ്ജ് അപേക്ഷകളാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചിരുന്നത്. ഇതുവഴി ലഭിച്ച വരുമാനം 10,66,81200 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 88,343 അപേക്ഷകളുടെ കുറവാണ് ഈ വര്‍ഷമുണ്ടായത്.2017-ല്‍ ഹജ്ജ് അപേക്ഷകള്‍ 4,48,248 ആയിരുന്നു.രാജ്യത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരുണ്ടായ 2017 ല്‍ 13,44,74,400 രൂപയാണ് വരുമാനം ലഭിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 1,80,987 അപേക്ഷകരുടെ കുറവുണ്ടായത് വഴി ഹജ്ജ് കമ്മിറ്റിക്ക് 5,42,96,100 രൂപയുടെ വരുമാനക്കുറവുണ്ടായിട്ടുണ്ട്.ഹജ്ജ് വരുമാനത്തില്‍ കൂടുതല്‍ ലഭിക്കുന്നത് അപേക്ഷകള്‍ കൂടുതലുള്ള കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ ഈ വര്‍ഷം 43,115 ഹജ്ജ് അപേക്ഷകളാണ് ലഭിച്ചത്.സംസ്ഥാനത്ത് നിന്ന് മാത്രം 1,29,34,500 രൂപയാണ് നേടിയത്.
ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ച ഹിമാചല്‍ പ്രദേശില്‍ നിന്ന് 72 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ഹജ്ജ് അപേക്ഷകളില്‍ കേരളത്തിന് പിറകെയുള്ളത്. ഹജ്ജ് അപേക്ഷകള്‍ വഴി ലഭിക്കുന്ന വരുമാനം ഹജ്ജ് കമ്മിറ്റികള്‍ ഹജ്ജുമായി ബന്ധപ്പെട്ട ചിലവിലേക്ക് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഹജ്ജ് അപേക്ഷകര്‍ ക്രമാതീതമായി കുറയുന്നത് വരുമാനത്തില്‍ കുറവ് വരുത്തും. ഇത് നികത്താനുള്ള ആലോചനയിലാണ് കേന്ദ്രഹജ്ജ് കമ്മിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."