സിറിയയില്‍ 'അയഞ്ഞ് ' അമേരിക്ക
ടെല്‍അവീവ്: സിറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം പെട്ടെന്നു നടപ്പാക്കില്ലെന്നു സൂചന നല്‍കി അമേരിക്ക.
സൈന്യത്തെ പിന്‍വലിക്കുന്നതിനു മുന്‍പ് ഇസ്‌റാഈലിന്റെയും അമേരിക്കയുടെ മറ്റു സഖ്യകക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സന്ദര്‍ശിച്ച അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കി.
സിറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം സഖ്യരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയതോടെയാണ് അമേരിക്കയുടെ നിലപാടുമാറ്റം.
ഈ മാസംതന്നെ സൈന്യത്തെ പിന്‍വലിക്കുമെന്നായിരുന്നു നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നത്.
സിറിയയില്‍നിന്ന് ഐ.എസിനെ തുരത്തിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളി സഖ്യരാഷ്ട്രങ്ങളും രംഗത്തെത്തി. ഐ.എസിനെ തുരത്തിയെന്നു ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയും സിറിയയില്‍ ഐ.എസ് ആക്രമണങ്ങള്‍ നടക്കുകയും ചെയ്തു. എന്നാല്‍, തീരുമാനത്തില്‍ ട്രംപ് ഉറച്ചുനിന്നതോടെ അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിഷേധം വ്യക്തമാക്കി രാജിവച്ചൊഴിഞ്ഞിരുന്നു.
സിറിയയിലെ സഖ്യസേനയുടെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ബ്രെറ്റ് മെക്കര്‍ഗാണ് ആദ്യം ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നത്.
തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും കഴിഞ്ഞ ദിവസം പെന്റഗണ്‍ പ്രതിരോധ വകുപ്പ് സ്റ്റാഫ് മേധാവി കെവിന്‍ സ്വീനിയും രാജിവച്ചു.
ട്രംപിന്റെ തീരുമാനത്തിനെതിരേ സഖ്യകക്ഷികള്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈലിലേക്കയച്ചിരുന്നത്. ഇവിടത്തെ ചര്‍ച്ചകള്‍ക്കു ശേഷം അദ്ദേഹം തുര്‍ക്കിയും സന്ദര്‍ശിക്കുന്നുണ്ട്.
സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നതു മേഖലയില്‍ ഇറാനു വലിയ സ്വാധീനമുണ്ടാക്കിക്കൊടുക്കുന്നതിനു കാരണമാകുമെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ കുര്‍ദുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ നടപടി തുര്‍ക്കികള്‍ക്കു പ്രചോദനമാകുമെന്നും ഇസ്‌റാഈല്‍ അമേരിക്കയെ അറിയിച്ചു.
സൈന്യത്തെ പിന്‍വലിക്കരുതെന്നു വിവിധ സംഘടനകളും അമേരിക്കയോട് അഭ്യര്‍ഥിച്ചിരുന്നു. അതേസമയം സിറിയയിലെ അമേരിക്കന്‍ സൈന്യം സ്ഥിരമായ ഒരു സംവിധാനമല്ലെന്നും പ്രശ്‌നങ്ങള്‍ തീരുന്നമുറയ്ക്കുതന്നെ സൈന്യത്തെ പിന്‍വലിക്കുമെന്നുമായിരുന്നു വിഷയത്തില്‍ കഴിഞ്ഞ ദിവസം ജോണ്‍ ബോള്‍ട്ടന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."