യു.പി തദ്ദേശ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തോല്‍വി, കെട്ടിവച്ച പണം നഷ്ടപ്പെട്ടു
ലഖ്നൗ: യു.പിയിലെ സോന്‍ഭദ്ര ജില്ലയിലെ രണ്ട് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പരാജയം. ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷനായി സ്വതന്ത്ര ദേവ് സിങ് തെരഞ്ഞെടുക്കപ്പെട്ട ദിവസം വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയത്. ചോപന് നഗരപഞ്ചായത്തിലെ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫരീദ ബീഗമാണ് വിജയിച്ചത്. ഫരീദയുടെ ഭര്‍ത്താവ് ഇംതിയാസ് അഹമ്മദായിരുന്നു നേരത്തെ പഞ്ചായത്ത് അധ്യക്ഷന്‍. ഇംതിയാസിനെ ഒരു പാര്‍ക്കില്‍ വച്ച് ഒരു സംഘം വെടിവച്ചു കൊല്ലുകയായിരുന്നു.
റെണുകൂട്ട് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിഷ സിങ് വിജയിച്ചു. നിഷയുടെ ഭര്‍ത്താവ് ബബ്ലു സിങ്ങായിരുന്നു ഇവിടെ അധ്യക്ഷന്‍. ഇദ്ദേഹത്തേയും ഇംതിയാസിനെ പോലെ വെടിവച്ചു കൊല്ലുകയായിരുന്നു. ബി.ജെ.പി അധ്യക്ഷിന്റെ ജില്ലയാണ് സോന്‍ഭദ്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."