മഹല്ലുകളുടെ ദീനി അടിത്തറ മെച്ചപ്പെടുത്തുവാന്‍ ഖത്വീബുമാര്‍ രംഗത്തിറങ്ങണം ഉമര്‍ ഫൈസി മുക്കം
ആലുവ: മതബോധം നഷ്ടപ്പെട്ട യുവതലമുറയുടെ അതിപ്രസരവും പരസ്പര ബന്ധങ്ങളുടെ തകര്‍ച്ചയും മഹല്ലുകളുടെ ശിഥിലമാക്കികൊണ്ടിരിക്കുകയാണെന്നും അതിന് പരിഹാരം കണ്ടെത്തി ഖത്ത്വീബുകള്‍ രംഗത്തിറങ്ങണമെന്നും സമസ്ത കേരള മുശാവറ അംഗവും സുന്നി മഹല്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. സുന്നി മഹല്‍ ഫെഡറേഷനിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ജംഇയ്യത്തും ഖുതബാന്റെ എറണാകുളം ജില്ലാ ഘടക രൂപീകരണത്തിന് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.
തോട്ടുമുഖം എന്‍.കെ ഓഡിറ്റോറിയത്തില്‍ കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം.എം അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. വഖ്ഫ് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ എന്ന വിഷയത്തില്‍ ഇബ്‌റാഹീം ബാഖവി ഹൈതമി പഠന ക്ലാസ് നയിച്ചു. ഭാരവാഹികളായി എം.എം ശംസുദ്ദീന്‍ ഫൈസി (പ്രസിഡന്റ്), അബ്ദുല്ല ബാഖവി, മുഹമ്മദ് ദാരിമി പല്ലാരിമംഗലം, ജഅ്ഫര്‍ ഷരീഫ് ഖാഫി (വൈസ് പ്രസിഡന്റുമാര്‍), എ.എ അനസ് ബാഖവി കുഴുവേലിപ്പടി (ജനറല്‍ സെക്രട്ടറി), സജീര്‍ ഫൈസി ചെമ്പാരക്കുന്ന്, ബഷീര്‍ ഫൈസി കുഞ്ചാട്ടുകര, ശബീബ് കാലമ്പൂര് (ജോ. സെക്രട്ടറിമാര്‍), അശ്‌റഫ് ഹുദവി, തോട്ടുമുഖം (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."