HOME
DETAILS
MAL
ബസ് ചതുപ്പില്‍ താഴ്ന്നു
backup
June 10 2016 | 21:06 PM
മുതുകുളം: റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ചതുപ്പില്‍ താഴ്ന്നു. ഇന്നലെ രാവിലെ എട്ടരയോടെ മുതുകുളം വെട്ടത്തുമുക്ക്-കനകക്കുന്ന് റോഡില്‍ മായിക്കല്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം.
വെട്ടത്തുമുക്ക് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ചതുപ്പിലേക്ക് താഴ്ന്ന ബസ് റോഡരികിലെ വെളളക്കെട്ടിലേക്ക് ചരിഞ്ഞെങ്കിലും മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. സ്കൂള്‍ കുട്ടികളുള്‍പ്പെടെ 35 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല. പിന്നീട് ഡ്രൈവറുടെ ഇരിപ്പിടത്തിനു സമീപത്തെ വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.
ഇവിടെ റോഡിന്റെ മധ്യത്തില്‍ കലുങ്ക് പൊട്ടി കുഴി രുപപ്പെട്ടിരുന്നു. മഴ എത്തിയതോടെ റോഡ് കൂടുതല്‍ തകര്‍ന്നതാണ് അപകടത്തിനു കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."