പി.ജയരാജനെതിരേ അലന്റെ മാതാവ്, മകന്‍ എസ്.എഫ്.ഐക്കാരനായിരുന്നില്ല, അവന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്.എഫ്.ഐക്കാരനെ എങ്കിലും ചൂണ്ടിക്കാണിക്കൂ എന്നും വെല്ലുവിളി
കോഴിക്കോട്: അലന്‍ ശുഹൈബിനെ മാവോയിസ്റ്റായി മുദ്രകുത്തുകയും എസ്.എഫ്.ഐക്കാരെ അലന്‍ മാവോയിസ്റ്റാക്കി മാറ്റിയെന്നുമുള്ള പ്രതികരണം നടത്തിയ സി.പി.എം നേതാവ് പി.ജയരാജനു മറുപടിയുമായി അലന്റെ മാതാവ് സബിത മഠത്തില്‍. അലന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്.എഫ്.ഐക്കാരനെ എങ്കിലും ചൂണ്ടിക്കാണിക്കാന്‍ പി.ജയരാജനു ധൈര്യമുണ്ടോ എന്നാണവര്‍ ചോദിക്കുന്നത്. ഫേസ് ബുക്കിലാണ് അവരുടെ പ്രതികരണം. അലന്‍ ഷുഹൈബ് ഒരിക്കലും എസ്.എഫ്.ഐക്കാരനായിരുന്നില്ലെന്നും അങ്ങനെയൊരാള്‍ക്ക് എങ്ങനെയാണ് എസ്.എഫ്.ഐക്കാരെ വഴിതെറ്റിക്കാനാവുക എന്നും അവര്‍ ചോദിക്കുന്നു. എസ്.എഫ്.ഐക്കാര്‍ക്ക് തീരെ സംഘടനാബോധമില്ലാ എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്നും ചോദിക്കുന്നുണ്ട്.
സഖാവ് പി. ജയരാജന്‍ വായിച്ചറിയുവാന്‍ എന്നു തുടങ്ങുന്ന കുറിപ്പില്‍ സഖാവ് വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളതെന്നും ഓര്‍മിപ്പിക്കുന്നു. അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും. അലന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എഫ് ബി. പോസ്റ്റ്
സഖാവ് പി. ജയരാജന്‍ വായിച്ചറിയുവാന്‍ ...
താങ്കള്‍ ഇന്നലെ കെ.എല്‍.എഫ് വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു.
' അലന്‍ എസ്.എഫ്.ഐ യില്‍ നിന്നു ക്കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി '
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലന്‍ എസ്.എഫ്.ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സി.പി.എമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ എസ്.എഫ്.ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്.എഫ്.ഐയില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്.എഫ്.ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് എസ്.എഫ്.ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ്.എഫ്.ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ ...
സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.
സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് ... അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും .
അലന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."