HOME
DETAILS

ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവര്‍ണറെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍

  
backup
January 18 2020 | 07:01 AM

governor-challenge-in-kapil-sibal18-01-2020

പട്ടിക്കാട്: കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാനെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിന്റെ സനദ്ദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് ഗവര്‍ണര്‍ക്ക് പറഞ്ഞുകൊടുക്കാനാകും. ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ല. ഗവര്‍ണര്‍ ഭരണഘടന വായിക്കുകയാണങ്കില്‍ ഇക്കാര്യം മനസിലാകുമെന്നും കബില്‍ സിബല്‍ പറഞ്ഞു.

ഹിറ്റ്‌ലറുടെ അജന്‍ഡയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. യൂനിവേഴ്‌സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയിരിക്കുന്നു. ഭരണകൂടത്തിനെതിരേ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്‌സിറ്റികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നതിലൂടെ ശ്രമിക്കുന്നത്.

ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ സംവിധാനം ആര്‍ക്കും നശിപ്പിക്കാനാവില്ല. വിജ്ഞാനമാണ് പിന്നീട് നിക്ഷേപവും പ്രൊഡക്ടുമായി സമൂഹത്തില്‍ പുറത്തിറങ്ങുന്നത്.
യുണിവേഴ്‌സിറ്റികളുടെ ഘടന തകര്‍ക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഗവര്‍ണര്‍ നിയമ സഭയെ മറികടന്നു കേന്ദ്ര സര്‍ക്കാരിന് ഒത്താശ ചെയ്യുകയാണ്.
ഈ ഗവണ്മെന്റ് ആരെയും കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ചിലരെ രാജ്യത്തിന്റെ പൗരന്മാര്‍ അല്ലാതാക്കുന്നു. ഞാനും ഒരു അഭയാര്‍ത്ഥിയാണ്. എന്റെ പിതാവ് പാകിസ്ഥാനില്‍ നിന്നു കുടിയേറിയവനാണ്. ഡോക്യുമെന്റ്‌സ് ഒന്നും ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല. ഇന്ത്യന്‍ സൈനികനായിരുന്ന സനാഉല്ല യുടെ കുടുംബത്തിനും സംഭവിച്ചതും ഇത് തന്നെ. പ്രധാനമന്ത്രിയും സര്‍ക്കാരും ജനങ്ങളെ വിഡ്ഢികള്ക്കായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago