ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍
കോഴിക്കോട്: ഇന്നലെ വൈകുന്നേരം വരെ വെറും പതിനൊന്നായിരം സ്ബ്‌സ്‌ക്രൈബേഴ്‌സ് ആണ് ലോറി ഉടമ മനാഫ് എന്ന യുട്യൂബ് ചാനിലിനുണ്ടായിരുന്നത്. ഒന്നിരുട്ടി വെളത്തപ്പോള്‍ അതാ ലക്ഷങ്ങളിലേക്ക്. കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബം ലോറിയുടമ മനാഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് മനാഫിന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് കുതിച്ചുയര്‍ന്നത്.
അര്‍ജുന്റെ തിരോധാനം വൈകാരികമായി മുതലെടുത്ത് മനാഫ് യൂട്യൂബ് ചാനല്‍ തുടങ്ങിയെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നുമൊക്കെയുള്ള ആരോപണങ്ങളാണ് അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും അര്‍ജ്ജുന്റെ പേരില്‍ ഫണ്ട് പിരിക്കുന്നു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും കുടുംബം ഉന്നയിച്ചു.
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെക്കെതിരേയും അര്‍ജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണ് എന്നതടക്കമുള്ള ആരോപണങ്ങള്‍ അര്‍ജുന്റെ കുടുംബം ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍, ഭാര്യ കൃഷ്ണപ്രിയ, അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ അഭിജിത് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.
അര്‍ജുന്റെ പേരില്‍ പണം പിരിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച മനാഫ്, താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത് തെറ്റായ കാര്യമല്ല എന്നാണ് പ്രതികരിച്ചത്. അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ജനങ്ങളുടെ ശ്രദ്ധയില്‍ എത്തിക്കാനാണ് ചാനല്‍ തുടങ്ങിയതെന്നും ഒരാളിലേക്കെങ്കിലും അത് എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഫണ്ട് പിരിച്ചത് തെളിഞ്ഞാല്‍ മാനാ#്ചിറ മൈതാനത്ത് താന്‍ വന്നു നില്‍ക്കാം. തന്നെ കല്ലെറിഞ്ഞ് കൊന്നോളൂ എന്നും മനാഫ് പ്രതികരിച്ചു.
അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ മനാഫിന്റെ 'ലോറി ഉടമ മനാഫ്' എന്ന ചാനലിന് വെറും 11,000 സബ്‌സ്‌ക്രൈബര്‍മാരാണ് ഉണ്ടായിരുന്നത്. ഈ വാര്‍ത്ത തയാറാക്കുമ്പോള്‍ 2.19 ലക്ഷത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു സബ്‌സ്‌ക്രൈബര്‍മാര്‍. നിലവിലെ ട്രെന്‍ഡ് പ്രകാരം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം മൂന്നു ലക്ഷം കടന്നേക്കും.
കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ലോറിയോടൊപ്പം അര്‍ജുനെ കാണാതായി 32ാം ദിനത്തിലാണ് മനാഫ് ചാനലില്‍ ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പുഴയില്‍ തെരച്ചില്‍ നടത്താനായി ബാര്‍ജ് അടക്കമുള്ള സംവിധാനങ്ങള്‍ സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കാമെന്നും തെരച്ചിലിന് അനുമതി മാത്രം നല്‍കണമെന്നുമാണ് മനാഫ് വീഡിയോയില്‍ പറയുന്നത്. ഇതിനു ശേഷം അര്‍ജുനുമായി ബന്ധപ്പെട്ട 15 വീഡിയോകള്‍ മനാഫ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 18 തവണ ലൈവ് പോവുകയും ചെയ്തു. സെപ്തംബര്‍ 28ലേതാണ് ചാനലിലെ അവസാന ലൈവ് വീഡിയോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."