കോടതി ഓഫിസില്‍ അശ്ലീല വെബ്സൈറ്റ് കണ്ട ജിവനക്കാരന് സസ്പെന്ഷന്
കാട്ടാക്കട: ജോലി ചെയ്യുന്നതിനിടെ കോടതിക്കുള്ളിലിരുന്ന് ഇന്റര്‍നെറ്റിലൂടെ അശ്ലീല വെബ്സൈറ്റുകള്‍ കണ്ട
ജീവനക്കാരനെ സസ്പെന്റ് ചെയ്തു.
കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ക്ലര്‍ക്ക് ആകാശ് നന്ദനെയാണ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് സസ്പെന്റ് ചെയ്തത്. അശ്ലീല
സൈറ്റുകള്ക് പുറമേ വാട്സ്ആപ്പ്, ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ജോലി സമയത്ത് ആകാശ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
ജോലിക്ക് കൃത്യമായി വരാതിരിക്കുക, ജോലികളില്‍ വീഴ്ച വരുത്തുക, മേലുദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുക തുടങ്ങി ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് സി.ജെ.എമ്മിന് ലഭിച്ചിരുന്നത്.
ആകാശ് മുന്‍പ് ജോലി ചെയ്തിരുന്ന നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും സമാനരീതിയിലുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ട്. അശ്ലീല വീഡിയോകള്‍ കണ്ട് ആസ്വദിക്കവെ കാട്ടാക്കട മജിസ്ട്രേറ്റ് കൈയോടെ പിടികൂടുകയും തുടര്‍ന്ന് മജിസ്ട്രേറ്റ് തിരുവനന്തപുരം സി.ജെ.എമ്മിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."