ബി.ഡി.എസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബി.ഡി.എസ് ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരുന്ന പെരുമ്പഴുതൂര്‍ ചെമ്മണ്ണുവിള ശ്രീഗുരുവില്‍ ശശിഭൂഷന്റെ മകള്‍ ശരണ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ശക്തമാക്കണമെന്ന് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം. പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും അവര്‍ ആരോപിച്ചു. ഇതിന് കൂട്ടുനിന്ന യുവാവിന്റെ കുടുംബത്തെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. പെണ്‍കുട്ടിയുടെ മൃതദേഹ പരിശോധനയ്ക്കിടെ മുറിയില്‍ നിന്നും കണ്ടെത്തിയ മൂന്ന് കത്തുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പൊലിസ് കൊണ്ടെടുത്തെങ്കിലും അതേപ്പറ്റി യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നെയ്യാറ്റിന്‍കര സി.ഐക്ക് അടക്കം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ശശിഭൂഷണ്‍, ജെ. ജോസ്ഫ്രാങ്കല്ന്, പെരുമ്പഴുതൂര്‍ ഭാസ്കരന്, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."