ലീഗ് വനിതാ പഞ്ചായത്തംഗത്തിന്റെ വീടിനുനേരേ ബോംബേറ്
കഠിനംകുളം: കഠിനംകുളം ഗ്രാമപ്പഞ്ചായത്ത് മുസ്ലിം ലീഗ് വനിതാ അംഗത്തിന്റെ വീടിന് നേരെ നാടന്‍ ബോംബേറ്. ചാന്നാങ്കര വാര്‍ഡംഗവും ചിറയ്ക്കല്‍ മണകാട്ടുവിളാകം വീട്ടില്‍ നസീമാ കബീറിന്റെ വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ ബോംബേറുണ്ടായത്.
വീടിന്റെ മുന്നില്‍ വീണ് പൊട്ടിയ ബോംബിന്റെ ശബ്ദം മൂന്ന് കിലോമീറ്റര്‍ചുറ്റളവിലുള്ളവര്‍ കേട്ടു. നസീമയും മകനും ബൈപാസ് സര്‍ജറി കഴിഞ്ഞ് കിടക്കുന്ന സഹോദരന്‍ ഷറഫുദ്ദീനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല,
പത്തുവര്‍ഷമായി കഠിനംകുളം പഞ്ചായത്തിലെ ചാന്നാങ്കര വാര്‍ഡംഗമാണ് നസീമ. സ്ഥലത്തെ കഞ്ചാവ് വില്‍പ്പനയ്‌ക്കെതിരെ ഇവര്‍ പ്രതികരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. കഠിനംകുളം പൊലിസ് കേസെടുത്ത് അന്വേഷഷം ആരംഭിച്ചു.
പ്രതിഷേധിച്ചു
കണിയാപുരം: സംഭവത്തില്‍ മുസ് ലിം ലീഗ് ചിറയിന്‍കീഴ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സാമൂഹികവിരുദ്ധശല്യം അടിച്ചമര്‍ത്താത്തപക്ഷം പൊലിസിനെതിരേ സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തുമെന്നു ചിറയിന്‍കീഴ് ലീഗ്‌നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞും ജോ. സെക്രട്ടറി ഷഹീര്‍ ജി അഹമ്മദും അറിയിച്ചു. സംഭവസ്ഥലം ലീഗ് നേതാക്കളായ ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി. നൗഷാദ്, എസ്.ടി.യു ജില്ലാ സെക്രട്ടറി ഷാഫി പെരുമാതുറ, എം.എസ്.എഫ് ജില്ലാ സെക്രട്ടറി മുനീര്‍ കൂരവിള, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി മണ്‍സൂര്‍ ഗസ്സാലി, കോണ്‍ഗ്രസ് ജില്ലാ സമിതി അംഗം അലി ഷിയാസ്, യു.ഡി.എഫ് കണ്‍വീനര്‍ ബൈജു ചാന്നാങ്കര, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍വാഹിദ് എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."