സമ്മതിച്ചില്ലെങ്കിലും മലയാളികള്‍ക്കിടയിലും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് സിനിമാതാരം പാര്‍വതി തെരുവോത്ത്
കൊച്ചി: മലയാളികള്‍ സമ്മതിച്ചില്ലെങ്കിലും കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് വ്യക്തമാക്കി പ്രശസ്ത സിനിമാതാരം പാര്‍വതി തെരുവോത്ത്. കേരളത്തില്‍ നടക്കുന്ന രാഷ്ടീയ സംവാദങ്ങളില്‍ ഇവയെല്ലാം മൂടുപടം അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ നിരവധി സന്ദേശങ്ങള്‍ തനിക്ക് ലഭിക്കാറുണ്ട്. ഉത്തരേന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ നിങ്ങള്‍ക്ക് താല്‍പര്യമുള്ളൂ, കേരളത്തില്‍ എന്തുസംഭവിച്ചാലും നിങ്ങള്‍ മിണ്ടില്ല തുടങ്ങിയ അനേകം മറുപടികളാണ് ലഭിക്കുക. ഇസ്ലാമോഫോബിയ ഇവിടെയുണ്ടെന്ന് പലരും സമ്മതിച്ച് തരില്ല. എന്നാല് ഇവിടെയും അതുണ്ടെന്നതാണ് വസ്തുത, അതിന്റെ അളവ് കൂടുതലുമാണ്.
കേരളത്തില്‍ ഒരു പൊതുവിടത്തില്‍ ഇതെല്ലാം പറയാനും സംസാരിക്കാനും കഴയുന്നെങ്കിലുമുണ്ട്. രാഷ്ട്രീയ സംവാദങ്ങള്‍ എങ്ങിനെയാണ് നിശബ്ദമാക്കപ്പെടുന്നതെന്ന് തനിക്കറിയാം. മലയാളിക്ക് മുന്‍പുണ്ടായിരുന്ന മൂടുപടങ്ങള്‍ ഉപേക്ഷിച്ചുതുടങ്ങിയെന്ന തോന്നലാണ് തനിക്ക് ഇപ്പോഴുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."