HOME
DETAILS

ഒരുമിച്ചുള്ള പോരാട്ടത്തിന്റെ നവ ചരിത്രം തീര്‍ത്ത് യു.ഡി.എഫ് മഹാറാലി

  
backup
January 18 2020 | 16:01 PM

udf-caa-protest-a-new-history

 

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം മുസ്്‌ലിംകള്‍ക്കെതിരെയല്ലെന്നും മോദിക്കെതിരെ വോട്ടു ചെയ്യാത്ത എല്ലാവര്‍ക്കുമെതിരെയാണെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം അഡ്വ.കപില്‍ സിബല്‍ എം.പി. ഇന്ത്യയെ ജൂറാസിക് റിപ്പബ്ലിക്ക് ആക്കുന്ന മോദിയുടെയും അമിത്ഷായുടെയും അവസ്ഥ വൈകാതെ വംശനാശം വന്ന ദിനോസറുകള്‍ക്ക് സമാനമാകും. പൗരത്വ വിവേചന നിയമത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് സംഘടപിച്ച യു.ഡി.എഫ് മലാബാര്‍ മേഖല മഹാറാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


പൗരത്വ വിവേചന നിയമം കൊണ്ടുവന്ന് രാജ്യത്തെ ഭിന്നിപ്പിക്കുന്ന മോദി ഭരണകൂടത്തിന്റെ സി.എ.എ അറബിക്കടലിലെറിയും. മതത്തിന്റെ പേരില്‍ പാവപ്പെട്ടവരെ ക്രൂശിക്കുന്ന നിയമത്തിന് സുപ്രീം കോടതിയില്‍ നിലനില്‍പ്പുണ്ടാവില്ല. കോടതികള്‍ എങ്ങോട്ട് നിന്നാലും ജനകീയ ശക്തിക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാവില്ല. മോദിയും അമിത്ഷായും പ്രചരിപ്പിക്കുന്ന ഒമ്പതു നുണകള്‍ പൊളിച്ചടുക്കായാണ് കപില്‍ സിബല്‍ പ്രസംഗം തുടങ്ങിയത്.


പ്രശാന്തമായ ഇന്ത്യയില്‍ ആശങ്കവിതച്ചിരിക്കുകാണ് മോദി സര്‍ക്കാര്‍. പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പറയുന്നത് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, നിരന്തരം നുണകള്‍ മാത്രം പറയുന്ന മോദിയെയും അമിത്ഷായെയും ആരും വിശ്വസിക്കാതായി. നോട്ടു നിരോധനത്തിലൂടെ കള്ളപ്പണവും ഭീകരതയും ഇല്ലാതാക്കുമെന്നും അമ്പത് ദിവസത്തിനകം ലക്ഷ്യം കൈവരിച്ചില്ലെങ്കില്‍ എന്തു ശിക്ഷയും തന്നോളൂ എന്നാണ് മോദി പറഞ്ഞത്.


ഇപ്പോള്‍ രാജ്യം ഇതിന്റെ പേരില്‍ തകര്‍ന്ന് തരിപ്പണമായിട്ടും മറുപടിയില്ല. തൊഴിലില്ലായ്മയും ദാരിദ്രവും വര്‍ധിച്ചിട്ടും മറുപടി പറയാനോ പരിഹരിക്കാനോ ശ്രമമില്ല. ഉറക്കത്തില്‍ പാക്കിസ്ഥാനെ സ്വപ്‌നം കാണുകയും പാക്കിസ്ഥാനെ ഓര്‍ത്ത് ഉണരുകയും പാക്കിസ്ഥാനെ കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്ന മോദി എപ്പോഴെങ്കിലും ഇന്ത്യയെ കുറിച്ചും ചിന്തിക്കുകയും പറയുകയും വേണമെന്നും കപില്‍ സിബര്‍ പരിഹസിച്ചു.


ജന്മംകൊണ്ടും, മാതാപിതാക്കളുടെ ജന്മംകൊണ്ടും, ഭൂപ്രദേശങ്ങള്‍ ചേര്‍ക്കപ്പെടുമ്പോഴുമെല്ലാം പൗരത്വം ലഭ്യമാകുന്നതാണ് ലോകത്താകെയുള്ള രീതി. അതിലാണ് ഇവര്‍ മതം കലര്‍ത്തിയത്. സുനാമിയും ഭൂകമ്പവും പ്രളയവും ബാധിച്ച് പതിനായിരങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ എങ്ങിനെയാണ് പൂര്‍വ്വീകരുടെ രേഖകള്‍ ഹാജരാക്കുക. എന്‍.പി.ആര്‍ സെന്‍സസ് എടുക്കുമ്പോള്‍ രേഖകള്‍ നല്‍കാത്തവരെ സംശയാസ്പദം എന്നു രേഖപ്പെടുത്തിയാല്‍ 30 ദിവസത്തിനകം ഇതു നല്‍കാനായില്ലെങ്കില്‍ നടപടി ക്രമം തീരുന്നതോടെ അവര്‍ പൗരന്മാരല്ലാതാവും. പാവങ്ങള്‍ക്ക് കോടതികളെ സമീപിക്കാന്‍ വക്കീലിനെ കാണാന്‍ പോലും പണമില്ല. പണമെല്ലാം മോദിയുടെ കൈവശമാണ്. പ്രത്യേക ജയിലറയിലേക്ക് പോകുക മാത്രമെ വഴിയൊള്ളൂ.

എന്‍.പി.ആറും എന്‍.ആര്‍.സിയും ബന്ധമില്ലെന്നു ഇപ്പോള്‍ പറയുന്നവര്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും അങ്ങിനെയല്ല പ്രഖ്യാപിച്ചത്. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്്‌ലിംകളെ ഉന്നം വെച്ചാണ് നിയമ നിര്‍മ്മാണങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഗര്‍വാപസിയും ലൗജിഹാദും മുത്വലാക്കും ആയുധമാക്കി വേട്ടയാടിയതിന്റെ തുടര്‍ച്ചയാണ് സി.എ.എയും. ജനാധിപത്യ സമൂഹം ഇതിനെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി കപില്‍ സിബലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.

എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബഹന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കെ. മുരളീധരന്‍, പി.വി അബ്ദുല്‍വഹാബ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.കെ രാഘവന്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, കെ.പി.എ മജീദ്, കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, കെ.എന്‍.എം (മര്‍ക്കസുദ്ദഅവ) ജനറല്‍ സെക്രട്ടറി സി.പി ഉമര്‍സുല്ലമി, എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ ഫസല്‍ഗഫൂര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഷിബു ബേബി ജോണ്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഷാഫി പറമ്പില്‍, കെ.എം ഷാജി, പാറക്കല്‍ അബ്ദുല്ല, എന്‍ ശംസുദ്ദീന്‍, എം.സി മായിന്‍ഹാജി, ടി സിദ്ദീഖ്, എം.എ റസാഖ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago