HOME
DETAILS
MAL
പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട: ബിന്ദു കൃഷ്ണ
backup
February 22 2017 | 22:02 PM
കൊല്ലം: ഫാസിസ്റ്റ് മുഖമുള്ള ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തിന്റെ പ്രായോജകരായ സി.പി.എമ്മും പൊതു സമൂഹത്തിന് ആപല്‍ക്കരമാണെന്ന് പറഞ്ഞ ജനപ്രതിനിധിയായ എന്‍.കെ പ്രേമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാനുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ സമീപനം അംഗീകരിക്കാനാവില്ലെന്നും യു.ഡി.എഫിന്റെ പൊതുവായ സമീപനമാണ് പ്രേമചന്ദ്രന് പറഞ്ഞതെന്നും ഇതിന്റെ പേരില്‍ ആരും അസഹിഷ്ണുത കാട്ടേണ്ടെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഫലപ്രദമായി കണ്ണൂര്‍ ജില്ലയില്‍ ധര്‍മ്മടത്ത് ആരംഭിച്ച ''ഒരു വീട്ടില്‍ ഒരു വിധവ'' എന്ന പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിച്ചതിന്റെ ഉദാഹരണമാണ് കടയ്ക്കലെ കൊലപാതകമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."