HOME
DETAILS
MAL
മൂരാട് പാലത്തിന് കേന്ദ്രാനുമതി; ഈ വര്‍ഷം പ്രവൃത്തി ആരംഭിക്കും
backup
January 08 2019 | 06:01 AM
വടകര: കോരപ്പുഴ പാലത്തിനു പിന്നാലെ മൂരാട് പാലംകൂടി നവീകരിക്കുന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. പാലത്തിന്റെ നിര്‍മാണം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി മന്‍സൂഖി മാണ്ഡവ്യ മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയെ അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെ എതിര്‍പ്പായിരുന്നു പാലം നിര്‍മാണത്തിന് ഇത്രകാലവും തടസമായിരുന്നത്. ദേശീയപാതയുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയായതിനു ശേഷമെ പാലം പ്രവൃത്തിക്ക് അനുമതി നല്‍കുവെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്. എന്നാല്‍ ജനുവരി മൂന്നിനു പാര്‍ലമെന്റില്‍ എം.പിക്ക് നല്കിയ മറുപടിയിലാണ് മന്ത്രി സി.പി.ആര് സമര്പപ്പിച്ചതായും പ്രവൃത്തി അടുത്ത സാമ്പത്തികവര്‍ഷം തുടങ്ങുമെന്നും അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."