റെയില്‍വേ ബുക്കിങ് കൗണ്ടര്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം
വൈക്കം: വൈക്കം ഹെഡ്പോസ്റ്റോഫീസില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന റെയില്‍വേ ടിക്കറ്റ് ബുക്കിങ് കൗണ്ടര്‍ അറിയിപ്പിലാതെ നിറുത്തലാക്കിയത് വൈക്കത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്നു വൈക്കം മുനിസിപ്പല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗം കുറ്റപ്പെടുത്തി.
ജോസ്.കെ.മാണി എം.പി മുന്‍കൈയെടുത്ത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ചതാണ് പ്രസ്തുത കൗണ്ടര്‍. എന്നാല്‍ പ്രത്യക്ഷമായ ഒരു കാരണവുമില്ലാതെ കേന്ദ്രറെയില്‍വേ മന്ത്രാലയം ഇടപെട്ട് വൈക്കത്തെ ടിക്കറ്റ് കൗണ്ടര്‍ നിര്‍ത്തലാക്കിയത് വൈക്കത്തുകാരോടുള്ള വെല്ലുവിളിയാണ്.
വളരെയധികം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടി റദ്ദുചെയ്ത് വൈക്കം പോസ്റ്റോഫീസിലെ റെയിവേ ടിക്കറ്റ് കൗണ്ടര്‍ പുനരാരംഭിക്കണമെന്ന് പാര്‍ലെന്ററി പാര്‍ട്ടി ആവശ്യപ്പെട്ടു. യോഗത്തില്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് പാര്‍ലെന്ററി പാര്‍ട്ടി ചെയര്മാന് അഡ്വ. വി.വി.സത്യന് അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ ജി.ശ്രീകുമാരന്‍ നായര്‍, ഷേര്‍ലി ജയപ്രകാശ്, എം.റ്റി.അനില്‍കുമാര്‍, സുമാ കുസുമന്‍, സൗദാമിനി, അനൂപ് ചിന്നപ്പന്, കിഷോര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."