പായല്‍ മൂടിയ പെരുങ്കുളത്തിന്റെ കര ഇടിഞ്ഞു താഴ്ന്നു
വര്‍ക്കല: പായല്‍ മൂടിയ പേരുംങ്കുളത്തിന്റെ കര ഇടിഞ്ഞു താഴുന്നു. ചുറ്റുമതില്‍ ഏതാണ്ട് ഇല്ലാതായ വിസ്തൃതി ഏറെയുള്ള കുളത്തിലേക്ക് ഇപ്പോള്‍ നാട്ടുകാര്‍ക്കും ഇറങ്ങാന്‍ പേടിയാണ്. കരകള്‍ ഇടിഞ്ഞു താഴ്ന്നതോടെ കുളത്തിന് ജലം ഉള്‍കൊള്ളാന്‍ കഴിയാതായി. മഴക്കാലത്ത് കരയിടിഞ്ഞു ചുറ്റുമതില്‍ ഭാഗങ്ങള്‍ കുളത്തിലാണ് പതിക്കുന്നത്. ഇടക്കാലത്ത് ലക്ഷങ്ങള്‍ പൊടിച്ചു തൊഴിലുറപ്പില്‍ നടത്തിയ പായല്‍ നീക്കം നാട്ടുകാര്‍ക്ക് ഗുണകരമല്ലാതായി.ജനാര്‍ദ്ദനസ്വാമി ക്ഷേത്ര കുളത്തിനോളം പഴക്കമുള്ള കുളത്തില്‍ മഴയില്‍ അധികജലം കടലില്‍ ഒഴുക്കിവിടുന്ന സംവിധാനവും അടഞ്ഞു കിടക്കുകയാണ്. നഗരസഭയുടെ എല്ലാ ബജറ്റിലും ടൂറിസത്തിന്റെ പേരില്‍ കുളത്തിനു പദ്ധതികള്‍ ഉള്‍പ്പെടുത്തുക പതിവാണ്. നഗരസഭ അധ്യക്ഷയുടെ വാര്‍ഡ് കൂടിയതോടെ പെരുങ്കുളത്തെ സിപിഎം ഭരണസമിതിയുടെ കെടുകാര്യസ്ഥത എടുത്തുകാട്ടാനാണ് രാഷ്ട്രീയ എതിരാളികള്‍ ഇക്കാര്യം ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."