HOME
DETAILS

ജല ദുരുപയോഗം തടയണം

  
backup
February 22 2017 | 22:02 PM

%e0%b4%9c%e0%b4%b2-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%81%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3%e0%b4%82

വരള്‍ച്ചാബാധിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്നും വെള്ളത്തിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പത്രസമ്മേളനത്തിലൂടെ അറിയിച്ചിരിക്കുകയാണ്. വരള്‍ച്ച രൂക്ഷമായിട്ടും വെള്ളം ദുരുപയോഗപ്പെടുത്തുന്നതിന് ഒരു കുറവും ഉണ്ടായിട്ടില്ല.

കുടിവെള്ളത്തിനായി ജനങ്ങള്‍ ഫെബ്രുവരിയില്‍  തന്നെ പരക്കം പായാന്‍ തുടങ്ങിയിരിക്കുന്നു. ഇടവപ്പാതിയും തുലാവര്‍ഷവും ഇല്ലാതെ പോയതിന്  പിന്നാലെ വേനല്‍ മഴയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വേനല്‍ മഴ ലഭിക്കുന്നില്ലെങ്കില്‍ തുള്ളി വെള്ളം പോലും കാണാനാവാത്ത അവസ്ഥയായിരിക്കും മാര്‍ച്ച് മാസത്തില്‍ ഉണ്ടാവുക. കുടിവെള്ളമെത്തിക്കേണ്ടതിന്റെ ചുമതല കലക്ടര്‍മാര്‍ക്കും വിതരണത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കുമായിരിക്കുമെന്ന് മുഖ്യമന്ത്രി  വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തേ തന്നെ കുടിവെള്ള പദ്ധതിക്കായി സര്‍ക്കാര്‍ 17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ വിനിയോഗം കാര്യക്ഷമമാകുന്നില്ലെങ്കില്‍ ഇടത്തട്ടുകാരുടെ പോക്കറ്റിലേക്കായിരിക്കും പണം ഒഴുകുക. മലിനജലം ടാങ്കുകളില്‍ കൊണ്ടുവരുന്നതിനെതിരേ പഞ്ചായത്തുകളുടെ കര്‍ശന നിരീക്ഷണം ഉണ്ടാകണം.

ഫെബ്രുവരിയില്‍ തന്നെ നാല്‍പത് ശതമാനം മേഖലകളും  ജലക്ഷാമത്തിലായിക്കഴിഞ്ഞു. മെയ് മാസത്തിനിടയില്‍ വേനല്‍മഴ കിട്ടുന്നില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍  പരിതാപകരമാകും. പച്ചപ്പ് പോലും കരിഞ്ഞുണങ്ങുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. കുടിവെള്ളം തേടി കാടിറങ്ങി വന്യമൃഗങ്ങള്‍ നാട്ടിലേക്കെത്തുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വേനല്‍ കടുത്തതോടെ വനങ്ങളില്‍ ജലദൗര്‍ലഭ്യത്തിന് പുറമെ കാട്ടുതീ പോലുള്ള അത്യാഹിതങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു.  

അടിക്കാടുകളും ജലസംരക്ഷണത്തിനുതകുന്ന പ്രകൃതിദത്തമായ ജൈവമേഖലകളും ഇതുവഴി അഗ്നിക്കിരയാകുന്നു. സൂര്യതാപത്തിന്റെ കാഠിന്യം വര്‍ധിച്ചതോടെ അന്തരീക്ഷത്തിലെ ഈര്‍പ്പം വന്‍ തോതില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവഴി കഠിന ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യതാപം നേരിട്ടു പതിക്കുന്നതോടെ ആളുകള്‍ക്ക് ഏറെ നേരം പുറത്തു കഴിയാനാവുന്നില്ല. തുലാവര്‍ഷ മഴ കിട്ടുമെന്ന പ്രതീക്ഷയില്‍ നിര്‍മിച്ച മഴക്കുഴികളെല്ലാം നാശോന്മുഖമായി. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കാത്തതിനാല്‍  വൈദ്യുത പ്രതിസന്ധിയും നേരിട്ടുകൊണ്ടിരിക്കുന്നു. ജലസംഭരണികളെല്ലാം വരണ്ടുകൊണ്ടിരിക്കുന്നു.  നാല് മാസം മുമ്പ് തന്നെ സര്‍ക്കാര്‍ സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതാണ്.  

വരള്‍ച്ച നേരിടുവാന്‍ കഴിയില്ലെങ്കിലും ജലദുരുപയോഗങ്ങള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണങ്ങളെങ്കിലും  സര്‍ക്കാര്‍ തലത്തില്‍ തുടങ്ങേണ്ടതുണ്ട്. വെള്ളത്തിന്റെ ആവശ്യം കഴിയുന്നത്ര പരിമിതപ്പെടുത്തണമെന്ന  മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ജലദുരുപയോഗം  തടയാനും കൂടി ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ തന്നെ  ഇരുന്നൂറു കോടി രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 257,07 ഹെക്ടറിലെ കൃഷിയാണ്  നശിച്ചത്. ഇതില്‍ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത് പാലക്കാട് ജില്ലയിലാണ്. 11,524 ഹെക്ടര്‍ നെല്‍കൃഷിയാണ് ഇവിടെ നശിച്ചത്. ഈ ജില്ലയിലാണ് ഭൂഗര്‍ഭ ജലം ഏറ്റവുമധികം  ദുരുപയോഗപ്പെടുത്തുന്നതും. ഇവിടെ ഭൂഗര്‍ഭ ജലനിരപ്പ് അതിവേഗം താഴ്ന്നുകൊണ്ടിരിക്കുകയാണ്.  

കുത്തക കമ്പനികളുടെ ജലമൂറ്റല്‍ പാലക്കാട് വ്യാപകമാണ്. ഇതിനെതിരേ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ എടുക്കാത്തതിനാല്‍ പാലക്കാട് കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാന സര്‍ക്കാര്‍  വൈകിയ വേളയിലെങ്കിലും കുഴല്‍കിണറുകള്‍ കുഴിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് നല്ലതു തന്നെ. വര്‍ഷത്തില്‍ 3000 മില്ലീ ലിറ്റര്‍ മഴയും 44 നദികളും 33 ഡാമുകളും 45 ലക്ഷം  കിണറുകളുമുള്ള കേരളത്തില്‍ ജലസമൃദ്ധിയുണ്ടാകേണ്ടതാണ്. എന്നാല്‍ കുടിവെള്ള സ്രോതസ്സുകളായ പുഴകളും  കുളങ്ങളും സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ കൊണ്ടുനിറക്കുമ്പോള്‍ അതിനെതിരേ പഞ്ചായത്തുകളില്‍ നിന്നു നടപടികള്‍ ഉണ്ടാകുന്നില്ല. ജലസംഭരണികളായ വയലുകളും കുളങ്ങളും ചതുപ്പുനിലങ്ങളും  മണ്ണിട്ടു നികത്തുന്ന ക്രൂരകൃത്യങ്ങള്‍ ഇപ്പോഴും നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. വില്ലേജ്  ഓഫിസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും സഹകരണമില്ലാതെ പട്ടാപകല്‍ നേരങ്ങളില്‍ ഇങ്ങനെ  സംഭവിക്കുകയില്ല.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി കുടിവെള്ളം ദുരുപയോഗപ്പെടുത്തുന്നു. വന്‍കിടക്കാര്‍  അവരുടെ തോട്ടങ്ങള്‍ ന നയ്ക്കാനും വാഹനങ്ങള്‍ കഴുകാനും വന്‍കിട ഫ്‌ളാറ്റുകള്‍ക്കും ശുദ്ധജലം  ഉപയോഗപ്പെടുത്തുന്നു. ഇതിനായി കുടിവെള്ള മാഫിയ എന്നൊരു വിഭാഗവും രംഗത്തിറങ്ങിയിരിക്കുന്നു.  ഇവരെ തടയുവാനുള്ള സംവിധാനവും ജലദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ഉണ്ടാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago