ഇടക്കാല ഉത്തരവ് നടപ്പാക്കിയില്ല; മഞ്ചേരി നഗരസഭയോട് കോടതി വിശദീകരണം തേടി
മഞ്ചേരി: മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി നഗരസഭയോട് വിശദീകരണം തേടി. 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംസ്‌കരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് പുനരുപയോഗ യൂനിറ്റ് സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പൊലിസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാലിന്യസംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് 2012 നാട്ടുസാര്‍ നല്‍കിയ കേസ് കോടതി പരിഗണനയിലാണെന്നും ഇടക്കാല ഉത്തരവ് നടപ്പാക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു.
നഗരസഭയുടെ മാലിന്യസംസ്‌കരണകേന്ദ്രം പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പൂട്ടിയത്. ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിന് ഹൈക്കോടതി നിര്‍ദേശം ആറുവര്‍ഷമായിട്ടും നടപ്പായില്ല. 1980 മുതലാണ് പ്രദേശത്ത് മാലിന്യ സംസ്‌കരണം ആരംഭിച്ചത്. ടണ്‍ കണക്കിന് മാലിന്യം അശാസ്ത്രീയമായി കുന്നുകൂടിയതോടെ പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ തുടങ്ങി. കിണറുകള്‍ മലിനമായി. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരിന്നു. പരാതിയെ തുടര്‍ന്ന് ഹൈക്കോടതി കമ്മിഷനെ നിയോഗിച്ചു. പ്രദേശത്ത് മാലിന്യം സംസ്‌കരിക്കുന്നതിന് ആവശ്യമായ സംവിധാനം കേന്ദ്രത്തില്‍ ഇല്ലെന്ന് കണ്ടെത്തി. 15 ഇന നിര്‍ദേശങ്ങള്‍ നടപ്പാക്കാതെ സംസ്‌കരണ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് നിലനില്‍ക്കേ രഹസ്യമായി യന്ത്രങ്ങള്‍ സ്ഥാപിക്കാനായിരിന്നു നഗരസഭയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."