പ്രിയദര്‍ശിനി മന്ദിരം തീവച്ച് നശിപ്പിക്കാന്‍ ശ്രമം
പെരിയ: പ്രിയദര്‍ശിനി മന്ദിരം തീവച്ചു നശിപ്പിക്കാന്‍ ശ്രമം. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ചാലിങ്കാലില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി മന്ദിരത്തിനു നേരെയാണ് തീവെപ്പും കല്ലേറുമുണ്ടായത്. ഇരുനില കെട്ടിടത്തിന്റെ മുന്‍വശത്തെ വാതില്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാതിലിന് തീപിടിച്ചെങ്കിലും പൂര്‍ണമായി കത്തി നശിച്ചില്ല. തീവെപ്പിന് പുറമെ ഓഫിസിനു നേരെ കല്ലേറും നടന്നു.മന്ദിരത്തിനു സമീപത്ത് നിന്ന് പെട്രോള്‍ കൊണ്ടുവന്ന സോഡാ കുപ്പി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് പുല്ലൂര്‍ പെരിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സി.കെ അരവിന്ദന് അമ്പലത്തറ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."