HOME
DETAILS
MAL
പൊലിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; പ്രതിയെ കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് നാണക്കേടെന്ന് ചെന്നിത്തല
backup
February 23 2017 | 10:02 AM
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത പൊലിസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി മുറിക്കുള്ളില്‍ കടന്ന് പ്രതികളെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച നിലപാട് മുഖ്യമന്ത്രി തള്ളി. വിമര്‍ശിക്കുന്നവര്‍ ആരുടെ നിലപാടിനൊപ്പമാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം, പള്‍സര്‍ സുനി എറണാങ്കുളത്ത് തന്നെ ഉണ്ടായിട്ടും കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് പൊലിസിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിടികൂടാനായത് ഭാഗ്യമെന്നെ പറയാന്‍ കഴിയൂ.അല്ലാതെ പൊലിസിന്റെ കഴിവുകൊണ്ട് പിടിച്ചതാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."