HOME
DETAILS

സിസ്റ്റര്‍ ലൂസി കളപ്പുരയക്ക് സഭയുടെ കാരണം കാണിക്കല്‍ നോട്ടിസ്

  
backup
January 08 2019 | 19:01 PM

%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%82%e0%b4%b8%e0%b4%bf-%e0%b4%95%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b0%e0%b4%af


കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണയുമായെത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയക്ക് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേഷന്‍ സന്യാസിനി സഭയുടെ കാരണം കാണിക്കല്‍ നോട്ടിസ്.
സിസ്റ്റര്‍ ലൂസി കളപ്പുര അംഗമായ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ആന്‍ ജോസഫിന്റെ മുന്‍പാകെ നാളെ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് സിസ്റ്റര്‍ ലൂസിക്ക് നല്‍കിയിരിക്കുന്ന കത്തില്‍ വ്യക്തമാക്കുന്നത്. വയനാട് മാനന്തവാടി കാരയക്കാമല എഫ.്‌സി കോണ്‍വെന്റ് വിമലാ ഹോമിലാണ് സിസ്റ്റര്‍ ലൂസി സേവനം ചെയ്യുന്നത്.
താങ്കള്‍ക്കെതിരേ നിരവധി പരാതികളാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്പീരിയര്‍ ജനറലിന്റെ കത്ത് ആരംഭിക്കുന്നത്. സന്യാസിനി സഭയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരായ ജീവിതമാണ് സിസ്റ്റര്‍ ലൂസി നയിക്കുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ താങ്കള്‍ക്ക് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറുടെ പക്കല്‍ നിന്നും നിരവധി താക്കീതുകള്‍ ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. സന്യാസിനി സഭാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ സ്‌നേഹ മഴയില്‍ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. 50,000 രൂപയാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ വിനിയോഗിച്ചത്.
സന്യാസിനി സഭാ നേതൃത്വത്തിന്റെ അനുവാദമില്ലാതെ ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് എടുത്തു. ഇതു കൂടാതെ സ്വന്തം പേരില്‍ മാരുതി കാര്‍ വാങ്ങി. ഇതെല്ലാം അച്ചടക്ക ലംഘനമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇതു കൂടാതെ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ സന്യാസിനി സഭാ സുപ്പീരിയറിന്റെ അനുമതിയില്ലാതെ പങ്കെടുത്തു.
സുപ്പീരിയറുടെ അനുവാദമില്ലാതെ ഇതര വിഭാഗങ്ങളുടെ പത്രങ്ങളിലും വാരികകളിലും ലേഖനങ്ങള്‍ എഴുതുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു. ലേഖനങ്ങള്‍,ചാനല്‍ ചര്‍ച്ചകള്‍,ഫേസ് ബുക്ക് എന്നിവ വഴിയും കത്തോലിക്ക സഭാ നേതൃത്വത്തെ ഇകഴത്തിക്കാണിച്ചുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഫ്രാന്‍സിസക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു.സോഷ്യല്‍ മീഡിയയിലൂടെ താങ്കള്‍ നടത്തിയ പ്രകടനം സന്യാസിനി എന്ന നിലയില്‍ അങ്ങേയറ്റം അപകീര്‍ത്തികരമാണെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. നേരിട്ടു കാണമെന്ന് താന്‍ നേരത്തെ ഫോണില്‍ ആവശ്യപ്പെട്ടിട്ടും താങ്കള്‍ അതിനു തയാറായില്ല.
തുടര്‍ന്ന താന്‍ കത്തിലൂടെ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ജനുവരി ഒന്‍പതിന് രാവിലെ 11ന് ആലുവ അശോകപുരത്തുള്ള ഫ്രാന്‍സിസ്‌കന്‍ സന്യാസിനി സഭയുടെ ജനറേലേറ്റില്‍ എത്തി തന്നെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും വീഴ്ച വരുത്തിയാല്‍ ക്‌നാനോനിക നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും സുപ്പീരിയര്‍ ജനറല്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  11 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  29 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  37 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  44 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago