ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം
#ജലീല്‍ അരൂക്കുറ്റി
കൊച്ചി: ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കവരത്തി ഡിവിഷനില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. കവരത്തി ഡിവിഷന് ഒന്നില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അബ്ദുല്‍ റസ്സാക്ക് മുല്ലിയോട 155 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍.സി.പി സ്ഥാനാര്‍ഥി അന്‍സറിനെ പരാജയപ്പടുത്തിയാണ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. ആകെ പോള്‍ചെയ്ത 1516 വോട്ടില്‍ 744 വോട്ട് അബ്ദുല്‍ റസ്സാക്ക് കരസ്ഥമാക്കിയപ്പോള്‍ തൊട്ടടുത്ത സ്ഥാനാര്‍ഥിയായ അന്‍സറിന് 589 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. ത്രികോണ മല്‍സരം അരങ്ങേറിയ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി സിറാജുദ്ദീന് 173 വോട്ട് മാത്രമാണ് ലഭിച്ചത്. 2050 വോട്ടര്‍മാരില്‍ 1516 പേര് വോട്ട് ചെയ്തപ്പോള്‍ പത്ത് പേര് നോട്ടയ്ക്കാണ് സമ്മതിദാനം വിനിയോഗിച്ചത്. കവരത്തി ഒന്നാം ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ ഖാദറിന്റെ ആക്സമികമായ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഭരണം എന്‍.സി.പി.യില്‍ നിന്ന് തിരികെ പിടിച്ച കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ ഖാദര്‍ 89 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നേടിയിരുന്നതെങ്കില്‍ ഇത്തവണ അബ്ദുല്‍ റസ്സാക്കിലൂടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
ഏഴ് വില്ലേജ് ദ്വീപ് ചെയര്പേഴ്സണ്മാര് ഉള്‍പ്പടെ ജില്ലാപഞ്ചായത്ത് കൗണ്‍സിലില്‍ കോണ്‍ഗ്രസിന്റെ അംഗബലം 22 ആയി വര്‍ധിച്ചു. പ്രതിപക്ഷമായ എന്‍.സി.പിക്ക് മൂന്ന് ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെ 16 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിലെ ഹസ്സന് ബഡുമുഖഗോത്തി ( മിനിക്കോയ്) പ്രസിഡന്റ് കം ചീഫ് കൗണ്‍സിലറായ ജില്ലാപഞ്ചായത്തില്‍ അബ്ദുല്‍ ഷുക്കൂര്‍ (അഗത്തി), അബ്ബാസ് പടിപ്പുര (ബ്രിത്ര) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."