ബാല ഇന്ത്യ:400 കേന്ദ്രങ്ങളില്‍ ലക്ഷം കുരുന്നുകള്‍ കൈകോര്‍ക്കും
ചേളാരി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സുന്നി ബാലവേദി നടത്തി വരാറുള്ള ബാലഇന്ത്യ 400 റെയ്ഞ്ച് കേന്ദ്രങ്ങളിലും 14ല്‍ പരം ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കും. വിദ്യാര്‍ഥി റാലി, ബാലഇന്ത്യ, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം തുടങ്ങിയവ നടക്കും.
വിവിധ കേന്ദ്രങ്ങളില്‍ പണ്ഡിതന്മാരും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. യോഗത്തില്‍ സുന്നി ബാലവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സുന്നി ബാലവേദി സംസ്ഥാന ചെയര്മാന് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഫുആദ് കോഴിക്കോട് , നസീഫ് ചാവക്കാട്, അജ്മല്‍ മംഗലശ്ശേരി, അഫ്രസ് കോഴിക്കോട്, ജുനൈര്‍ മലപ്പുറം, ഫാസില്‍ മലപ്പുറം, ജനറല്‍ സെക്രട്ടറി റബീഉദ്ദീന്‍ വെന്നിയൂര്‍,അസ്ലഹ് മുതുവല്ലൂര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."