HOME
DETAILS
MAL
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍
backup
February 23 2017 | 18:02 PM
പാരിസ്: ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫ യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടറിലെത്തി. ഫ്രഞ്ച് ടീം സെയ്ന്റ് എറ്റീനിനെ ഇരു പാദങ്ങളിലായി 4-0ത്തിനു തകര്‍ത്താണു മാഞ്ചസ്റ്റര്‍ അവസാന പതിനാറിലെത്തിയത്. ആദ്യപാദ പോരാട്ടത്തില്‍ 3-0ത്തിനു ജയിച്ച മാഞ്ചസ്റ്റര്‍ എവേ പോരാട്ടത്തില്‍ എറ്റീനിനെ 1-0ത്തിനും വീഴ്ത്തി.
ജര്‍മന്‍ ടീം ഷാല്‍ക്കെ രണ്ടാം പാദത്തില്‍ പി.എ.ഒ.കെയുമായി 1-1നു സമനില വഴങ്ങിയെങ്കിലും ആദ്യ പാദത്തില്‍ നേടിയ 3-0ത്തിന്റെ വിജയത്തിന്റെ ബലത്തില്‍ 4-1ന്റെ അഗ്രഗെറ്റില്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഫെനര്‍ബാഷയെ ഇരു പാദങ്ങളിലായി 2-1നു പരാജയപ്പെടുത്തി റഷ്യന്‍ ക്ലബ് ക്രാസ്‌നോദറും അവസാന പതിനാറില്‍ ഇടം കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."