ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് മണിശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് സംരക്ഷിക്കുന്നതില്‍ പി.വി നരസിംഹ റാവു സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിച്ച 'ബാബരി മസ്ജിദ് കെ നാം' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് തകര്‍ക്കപ്പെടാനിടയായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒഴിവുകഴിവ് പറയാന്‍ കഴിയില്ല. ഭരണഘടനാ വിരുദ്ധമായ നടപടിയായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെയുണ്ടായത്.
താനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ബാബരി മസ്ജിസ് സംരക്ഷിക്കേണ്ട ചുമതല താനടക്കമുള്ളവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു മസ്ജിദ് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുപോയെന്ന് മണിശങ്കര്‍ അയ്യര്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ ഇപ്പോള്‍ പശ്ചാത്തപിച്ചിട്ടു കാര്യമില്ല. ഇന്ത്യയെ ഒരിക്കല്‍കൂടി വിഭജിക്കപ്പെടുന്നതില്‍നിന്ന് തടയേണ്ടതുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന ശില ഹിന്ദുക്കളും മുസ്‌ലിംകളുമെല്ലാമാണ്. നമ്മുടെ ദേശീയത ബാബരി മസ്ജിദ് സംരക്ഷിക്കുന്നതില്‍ ഉണ്ടാകേണ്ടതായിരുന്നു. മസ്ജിദ് തകര്‍ത്തവരെ രാജ്യത്തെ ആരുംതന്നെ പിന്തുണക്കുന്നില്ല. 2014ല്‍ 31 ശതമാനം ഇന്ത്യക്കാര്‍ അവര്‍ക്കു പിന്തുണ നല്‍കി. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അവരതുപൂര്‍ണമായി നശിപ്പിച്ചു. ഇന്ത്യന്‍ ജനങ്ങള്‍ക്ക് മതനിരപേക്ഷരായി ജീവിക്കാനാണ് താല്‍പര്യമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി വിധി മുസ്‌ലിം സമുദായത്തെ തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍ സാഹചര്യങ്ങളെ നേരിടാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വാസമുണ്ട്. നീതിയെന്താണെന്ന് മറക്കാതെ സാഹചര്യങ്ങളെ നേരിടാന്‍ മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നും അയ്യര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."