മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷന് അംഗം
മലപ്പുറം: ഓട്ടോ ഡ്രൈവര്‍ മോശയായി മോശമായി പെരുമാറിയതിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷന് അംഗം ഷാഹിദാ കമാല്‍. അങ്ങാടിപ്പുറത്ത് കുടുംബശ്രീയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഷാഹിദ കമാലിനോട് ഓട്ടോ ഡ്രൈവര്‍ തട്ടിക്കയറിത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആറരയോടെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോ വിളിച്ചപ്പോഴായിരുന്നു ദുരനുഭവം.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് ഷാഹിദ രാജ്യറാണി എക്സ്പ്രസില്‍ വന്നിറങ്ങിയത്. രണ്ടു കിലോമീറ്ററിനപ്പുറമുള്ള റെസ്റ്റ് ഹൗസിലേക്കാണു പോകേണ്ടിയിരുന്നത്. ഉള്‍പ്രദേശമായ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍നിന്നു ടൗണിലേക്കോ പുറത്തേക്കോ പോകാന്‍ ഓട്ടോ മാത്രമാണ് ആശ്രയം. ക്യു നിന്നാണ് അവര്‍ ഓട്ടോയില്‍ കയറിയത്. എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചപ്പോള്‍ സ്ഥലം പറഞ്ഞു.
സ്ഥിരം ഓട്ടോക്കാരനായ ചെറുപ്പക്കാരന് തൊട്ടടുത്തുള്ള റെസ്റ്റ് ഹൗസ് എവിടെയാണെന്നറിയില്ലെന്നായിരുന്നു മറുപടി. റെസ്റ്റ് ഹൗസോ അതെവിടെയാണ് എന്ന് ധാര്‍ഷ്ട്യത്തോടെ ചോദിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ ഓട്ടോ നിര്‍ത്തി. ഇവിടെ ഓടുന്ന നിങ്ങള്‍ക്ക് അതറിയില്ലേ? തൊട്ടടുത്താണ് എന്നു മറുപടി നല്കി. ഓട്ടം പോകുന്നില്ല എന്നായി ഡ്രൈവര്‍. അതെന്താ പോകാത്തത്?
എന്നെ അവിടെ എത്തിക്കാന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നു പറഞ്ഞപ്പോള്‍ അയാളുടെ മട്ടുമാറി.
'ഇറങ്ങിപ്പോ സ്ത്രീയേ..' എന്ന് അയാള്‍ ആക്രോശിച്ചു. എന്തു പറഞ്ഞിട്ടും അങ്ങോട്ടൊന്നും കേള്‍ക്കാതെ ആക്രോശം തുടര്‍ന്നു. ഞാന്‍ ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അവിടെ കൊണ്ടുവിടുമെന്ന് പറഞ്ഞിട്ടും കേട്ട മട്ടില്ല. വണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്, വേഗം ഇറങ്ങ് സ്ത്രീയേ എന്ന് ആവര്‍ത്തിച്ചു. സഹികെട്ടപ്പോള്‍ ഞാന്‍ വനിതാ കമ്മിഷന് അംഗമാണെന്നു വെളിപ്പെടുത്തി. പെരിന്തല്‍മണ്ണ സി.ഐയെ വിളിച്ച് ഡ്രൈവറുടെ ധിക്കാരപരമായ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു. തനിക്കു നേരിട്ട അപമാനത്തിനാണ് ഷാഹിദ കമാല്‍ തന്നെ സ്വമേധയാ ഇയാള്‍ക്കെതിരെ കേസെടുത്തത്. അടുത്ത ദിവസം മലപ്പുറത്ത് നടക്കുന്ന വനിതാകമ്മിഷന് സിറ്റിംഗില്‍ ഇയാളോട് ഓട്ടോറിക്ഷയുമായി ഹാജരാകാനാണ് ഉത്തരവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."