നന്തിയിലെ റെയില്‍വെ അടിപ്പാതയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നു
നന്തിബസാര്‍: നന്തിടൗണിന്റെ പടിഞ്ഞാറുഭാഗത്ത് റയില്‍വേ ട്രാക്കിനടിയിലായി പാതനിര്‍മിക്കണമെന്ന ജനങ്ങളുടെ ആവശ്യം സഫലമായില്ല. നാട്ടുകാരും, പഞ്ചായത്തധികൃതരുമെല്ലാം റെയില്‍വെയ്ക്ക് നിവേദനം സമര്‍പ്പിച്ചതിന്റെ ഫലമായി സര്‍വ്വേ നടത്തി മുന്‍കൂര്‍ പണമടച്ചെങ്കിലും പിന്നീടതിനെപ്പറ്റി യാതൊന്നും കേള്‍ക്കാനായില്ല. അപകടംപതിയിരിക്കുന്ന നന്തിഭാഗത്തു യാത്രക്കാര്‍ പാളം മുറിച്ചുകടക്കു ന്നത് പ്രാണഭയത്തോടുകൂടിയാണ്. 'യു' മോഡല്‍ റെയ്ല്‍പാളമായതു കാരണം ട്രെയിനിന്റെ വരവറിയാന്‍ സാധിക്കില്ല. മുന്‍പ് ലൈറ്റ് ഹൗസ് റോഡില്‍ ഗെയ്റ്റു ണ്ടായിരുന്നതുകാരണം പാളം മുറിച്ചുകടക്കാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. ഇന്ന് കോടിക്കല്‍, വന്‍മുഖം, കടലൂര്‍, പുളിമുക്ക് തുടങ്ങിയസ്ഥലങ്ങളിലുള്ളവര്‍ക്കു നന്തിടൗണിലെത്തണമെങ്കില്‍ മറ്റു മാര്‍ഗങ്ങളില്ല. ഒരുഡസനിലധികം ജീവനുകള്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. കടലൂര്‍ ലൈറ്റ് ഹൌസ് വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമ്പോള്‍ ഈപാളം വില്ലനായിമാറാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."