HOME
DETAILS
MAL
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിലെ നിയമ സങ്കീര്‍ണത പരിഹരിക്കണമെന്ന്
backup
January 09 2019 | 01:01 AM
കോഴിക്കോട്: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കുന്ന നോര്‍ക്കയുടെ 'കാരുണ്യ' അഭിനന്ദനാര്‍ഹമാണെങ്കിലും ഇതിലെ സങ്കീര്‍ണത ഗള്‍ഫ് മലയാളികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണെന്ന് പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ എം. അബ്ദുല്ല ഹാജി അധ്യക്ഷനായി. ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വരുമാനത്തില്‍ വിശദമായ വിവരങ്ങളും മരിച്ചയാള്‍ ഗള്‍ഫില്‍ നിയമാനുസൃതം താമസിച്ചു ജോലി ചെയ്തിരുന്ന ആളാണെന്നു തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകളും സമര്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
എം. വിശ്വനാഥന്, പി.പി ഹാരിസ്, പി.എം സെയ്ദ്, കെ.ടി മൂസ കക്കോവ്, താഹിര്‍ അമ്മദ്, പി. മൂസ ഹാജി, കെ.പി അബൂബക്കര്‍, എന്‍. ജയരാജ്, വി.എം ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."