തിരുവമ്പാടി സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഘടകകക്ഷികളുടെ സീറ്റ് പിടിച്ചുവാങ്ങി സി.പി.എം
തിരുവമ്പാടി: സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഘടകകക്ഷികളുടെ സീറ്റ് പിടിച്ചുവാങ്ങി സി.പി.എം.
എല്‍.ഡി.എഫ് ഘടകകക്ഷിയും കാല്‍ നൂറ്റാണ്ടിലധികം തിരുവമ്പാടി സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിയില്‍ അംഗവുമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വിഭാഗത്തിനാണ് സീറ്റ് നഷ്ടമായത്. ഈ പാര്‍ട്ടിയുടെ നേതാവായിരുന്ന ജോയി അഗസ്റ്റിന്‍ മരിച്ചതോടെ പാര്‍ട്ടി ക്ഷയിച്ചെന്നും പുതുതായി എല്‍.ഡി.എഫിലേക്ക് വന്ന വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കണമെന്നും പറഞ്ഞാണത്രെ സ്‌കറിയാ തോമസ് വിഭാഗത്തില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് എല്‍.ഡി.എഫില്‍ അസംതൃപ്തിയുണ്ട്.
എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ തീരുമാനിച്ച് പുതുതായി ഘടകകക്ഷികളെ ചേര്‍ത്ത സംസ്ഥാന നയത്തിനെതിരാണ് തിരുവമ്പാടിയിലെ എല്‍.ഡി.എഫെന്നും പുതുതായി എല്‍.ഡി.എഫിലേക്ക് വന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനും സീറ്റ് നല്‍കിയിട്ടില്ലെന്നും അസംതൃപ്തര്‍ പറയുന്നു. തിരുവമ്പാടിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഇടതുപക്ഷം മാത്രമാകുകയാണെന്നും ജനാധിപത്യ കക്ഷികളെ പരിഗണിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. മുന്നണി വിപുലീകരണത്തിന്റെ ഭാരവും നഷ്ടവും മറ്റു ഘടകകക്ഷികള്‍ക്കൊപ്പം സി.പി.എമ്മും ഏല്‍ക്കേണ്ടതല്ലേ എന്നും ഇവര്‍ ചോദിക്കുന്നുണ്ട് . 11 അംഗ ഭരണസമിതിയില്‍ സി.പി.എം- എട്ട്, സി.പി.ഐ, സ്‌കറിയ തോമസ് വിഭാഗം, ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ഒന്നു വീതം എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. നിലവിലെ ധാരണ പ്രകാരം സി.പി.എം എട്ട്, സി.പി.ഐ, ജനതാദള്‍, ലോക്താന്ത്രിക് ദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍ വീതിക്കുക. നിലവിലെ ഭരണസമിതിയുടെ കാലാവധി ഈ മാസാവസാനം വരെയാണ്.
നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ ദലിത് ലീഗ് നേതാവിനെ തടഞ്ഞു
തിരുവമ്പാടി: സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനായി കഴിഞ്ഞ ദിവസം 12.30ന് ബാങ്കിലെത്തിയ ദലിത് ലീഗ് നേതാവ് നിഷാദ് ഭാസ്‌കരനെ ബാങ്ക് ജീവനക്കാരും സി.പി.എം നേതാക്കളും ചേര്‍ന്ന് തടഞ്ഞു. പത്രിക നല്‍കാനാണെങ്കില്‍ ബാങ്കിലേക്ക് കയറരുതെന്ന് പറഞ്ഞ് ഏരിയാ കമ്മിറ്റി നേതാവ് നിഷാദിനു നേരെ ആക്രോശിച്ചെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു.
ദലിത് സമൂഹത്തിന്റെ സംരക്ഷണ കുത്തക അവകാശപ്പെടുന്ന സി.പി.എം ദലിതര്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസരം നിഷേധിക്കുന്നത് ഇരട്ടത്താപ്പാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.എം ഭയപ്പെടുകയാണ്. തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ അട്ടിമറിച്ച റിട്ടേണിങ് ഓഫിസര്‍ക്കെതിരേ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പിന്റെ നോമിനേഷന്‍ തിയതി നീട്ടി നല്‍കി എല്ലാവര്‍ക്കും അവസരം നല്‍കണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
നോമിനേഷന്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്ന റിട്ടേണിങ് ഓഫിസര്‍ക്കെതിരേ നിഷാദ് ഭാസ്‌കരന്‍ ജില്ലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. കെ.എ അബ്ദുറഹ്മാന്‍, നാസര്‍ തേക്കുംതോട്ടം, അറഫി കാട്ടിപരുത്തി എന്നിവര്‍ ഇദ്ദേഹത്തോടപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."