HOME
DETAILS

സുന്നഹദോസിന്റെ തീരുമാനം പാത്രിയര്‍ക്കീസ് ബാവ സ്‌റ്റേ ചെയ്തു

  
backup
June 11 2016 | 02:06 AM

%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b9%e0%b4%a6%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82

കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തയെ ആറുമാസത്തേക്ക് ചുമതലയില്‍ നിന്നു നീക്കിയ സഭാ സുന്നഹദോസിന്റെ തീരുമാനം പാത്രിയര്‍ക്കീസ് ബാവ സ്‌റ്റേ ചെയ്തു. അതോടൊപ്പം മെത്രാപ്പൊലീത്തക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ അഞ്ചംഗസമിതിയെയും പാത്രിയര്‍ക്കീസ് ബാവ ചുമതലപ്പെടുത്തി. പാത്രിയര്‍ക്കീസ് ബാവയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഡോ. തോമസ് മാര്‍ തീമോത്തിയോസ് കോട്ടയം ഭദ്രാസന ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന അടിയന്തര സുന്നഹദോസിലാണ് ഡോ. തോമസ് മാര്‍ തിമോത്തിയോസിനെ ചുമതലകളില്‍ നിന്നു നീക്കി ഉത്തരവിട്ടത്. ചുമതലകള്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക് കൈമാറിയിരുന്നു.
ഇല്ലിക്കല്‍ പള്ളിയുടെ സ്വത്തുക്കള്‍ കൈയടക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഡോ. തോമസ് മാര്‍ തീമോത്തിയോസ് നിഷേധിച്ചു. എഴുപത് വര്‍ഷം മുന്‍പ് സഭയ്ക്ക് ലഭിച്ച പള്ളിയുടെ പോക്കുവരവ് നടത്തിയിരുന്നില്ല. 1999 മുതല്‍ താനാണ് ആ പള്ളിയില്‍ വൈദീകരെ നിയമിക്കുന്നത്. കോട്ടയം ഭദ്രാസനത്തിന്റെ പേരില്‍ പോക്കുവരവ് നടത്താനാണ് താന്‍ ശ്രമിച്ചിട്ടുള്ളത്. മറ്റു ചില പള്ളികളും ഇത്തരത്തില്‍ പോക്കുവരവ് നടത്തിയെടുത്തിട്ടുണ്ട് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഭയിലെ ചില വൈദീകര്‍ ഒരു അല്‍മായനെതിരേ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ വൈദീകരുടെ ആവശ്യത്തിന് സാധൂകരണമില്ലാത്തതിനാല്‍ താന്‍ അല്‍മായനെതിരേ നടപടി എടുത്തിരുന്നില്ല. ഇതിനു ശേഷമാണ് വൈദീകകമ്മിറ്റിയുടെ പേരില്‍ കോട്ടയം ഭദ്രാസനത്തിലെ ധനവിനിയോഗത്തില്‍ അഴിമതി ആരോപിച്ച് പരാതി ലഭിച്ചത്. ഇതിന് ആധാരമായ തെളിവുകളില്ലായിരുന്നു.
ഒരാഴ്ച കഴിഞ്ഞ് പരാതി നിരുപാധികം അവര്‍ പിന്‍വലിക്കുകയും ചെയ്തു. പിന്നീട് ഇതേ പരാതി തന്നെ അവര്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് അയച്ചു. ഇതോടെയാണ് ഭദ്രാസനത്തിന്റെ ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയുമെല്ലാം സ്വത്തുക്കള്‍ സഭയില്‍ ലയിപ്പിക്കണമെന്ന കല്‍പന പാത്രിയര്‍ക്കീസ് ബാവ പുറപ്പെടുവിച്ചത്. ഇതിനിടെ ചില മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമവുമുണ്ടായി. പരാതി സംബന്ധിച്ച കാര്യങ്ങളുടെ നിജസ്ഥിതി പാത്രിയര്‍ക്കീസ് ബാവയെ താന്‍ ബോധ്യപ്പെടുത്തിയിരുന്നു.
കോട്ടയം ഭദ്രാസനത്തിലെ വൈദീകരുടെ മേല്‍ നടപടി എടുക്കുന്നതിനുള്ള പൂര്‍ണമായ അധികാരം പാത്രിയര്‍ക്കീസ് ബാവ തന്നില്‍ നിക്ഷിപ്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമവാര്‍ത്തകള്‍ പ്രചരിപ്പിച്ചതടക്കമുള്ള വിഷയങ്ങളില്‍ ചില വൈദീകരോടും വൈദീക കമ്മിറ്റിയോടും താന്‍ വിശദീകരണം തേടി. ഇതിനു പിന്നാലെയാണ് അവര്‍ കാതോലിക്കാബാവയെ സമീപിച്ചത്. കാതോലിക്കാബാവ നിയോഗിച്ച സമിതി നടത്തിയ അന്വേഷണത്തിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭദ്രാസനത്തിലെ അഴിമതി സംബന്ധിച്ച് ഒന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. ചില വൈദീകര്‍ക്കെതിരേ നോട്ടീസ് അയച്ചത് ധൃതിപിടിച്ച നടപടിയായെന്ന വിമര്‍ശനമാണ് പറഞ്ഞിരുന്നത്. ഇക്കാരണത്താല്‍ ആറുമാസത്തേക്ക് ചുമതല കാതോലിക്കാബാവ ഏറ്റെടുക്കുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നും ഡോ. തോമസ് മാര്‍ തീമോത്തിയോസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago