പ്രളയക്കെടുതി: വിമുക്തഭടന്മാര് വീട് നിര്‍മിച്ചു നല്‍കും
കല്‍പ്പറ്റ: പ്രളയത്തില്‍ വീട് നഷ്ടമായ കണിയാമ്പറ്റ മില്ലുമുക്ക് എടപ്പാള ഫിറോസ്ഖാന് വീട് നിര്‍മിച്ചു നല്കാന് സ്റ്റേറ്റ് എക്സ് സര്‍വിസസ് ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫിസറെ ഉടന്‍ നിയമിക്കുക, ജില്ലാ സൈനിക് ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, സിവില്‍സ്റ്റേഷന്റെ മൂന്നാം നിലയില്ലുള്ള വെല്‍ഫെയര്‍ ഓഫിസ് താഴെ നിലയിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ കുടുംബസംഗമം ബത്തേരിയില്‍ നടത്താനും തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ പദ്മനാഭന് ഉദ്ഘാടനം ചെയ്തു. കെ.എം. ഏബ്രഹാം അധ്യക്ഷനായി. സെക്രട്ടറി വി.എ. തോമസ്, ജോയിന്റ് സെക്രട്ടറി പി.വി. വര്‍ക്കി, ഓര്‍ഗനൈസിങ് സെക്രട്ടറി വി. അബ്ദുല്ല, ജോണ്‍ കമ്പക്കുഴി, സുലോചന രാമകൃഷ്ണന്, റസിയ അബ്ദുല്ല, ക്യാപ്റ്റന്‍ വിജയന്, കെ.കെ. ജോണ്‍, മാധവന് ന്പ്യാര്, അഡ്വ.പി. ജോര്‍ജ്, റാണി വര്‍ക്കി, ലിസമ്മ ജോസഫ്, രാമകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."