കുഴിച്ചുമാറ്റിയ മണ്ണ് കടത്തുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത്
ചവറ: ദേശീയ ജലപാത വീതി കൂട്ടലുമായി ബന്ധപ്പെട്ട് കുഴിച്ചുമാറ്റി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രദേശവാസികള്‍ക്ക് നല്‍കാതെ കെ.എം.എംഎല്ലിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം.
ആലപ്പുഴ ദേശീയ ജലപാത വീതി കൂട്ടലുമായി ബന്ധപ്പെട്ട് ചവറയില്‍ കുഴിച്ചുമാറ്റി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രദേശവാസികള്‍ക്ക് കൊടുക്കാം എന്ന ഉറപ്പ് ലംഘിച്ച് കെ.എം.എംഎല്ലിലേക്ക് കൊണ്ടു പോകുന്നതിനെതിരേയാണ് പ്രദേശവാസികളും ആര്‍.എസ്.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മണ്‍കൂനയ്ക്ക് മുകളില്‍ കൊടി കുത്തി പ്രതിഷേധിച്ചത്. മുന്‍പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ മണ്ണ് നല്‍കാമെന്നുറപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചാണ് ഇപ്പോള്‍ കെ.എം.എം.എല്ലിലേക്ക് മണ്ണ് കൊണ്ടു പോകുന്നത്. ഇതിനെതിരേയാണ് സമരവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്. ചതുപ്പ് പ്രദേശങ്ങളായി കിടക്കുന്ന ചവറ, പാലക്കടവ് വാര്‍ഡുകളിലെ ജനങ്ങള്‍ക്കാണ് മണ്ണ് ലഭിച്ചാല്‍ പ്രയോജനപ്പെടുക. ബ്ലോക്ക് ഡിവിഷനംഗം എന്‍. മോഹന്‍ലാല്‍, പഞ്ചായത്തംഗം സോഫിയ സലാം, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് രാജേന്ദ്രന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡി. സുനില്‍ കുമാര്‍, കെ. ഹസന്‍, കൂട്ടില്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."