തകര്‍ന്നടിഞ്ഞ് കാളമുറി -ചളിങ്ങാട് റോഡ്
കയ്പമംഗലം: തകര്‍ന്നടിഞ്ഞ് കുണ്ടുംകുഴിയുമായി കാളമുറി ചളിങ്ങാട് റോഡ്. റോഡിന്റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഓട്ടം ബഹിഷ്കരണവുമായി ഓട്ടോ തൊഴിലാളികള്‍ രംഗത്ത്.വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കാം എന്ന പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുതല്‍ ചളിങ്ങാട് അമ്പലനടയിലെ ഓട്ടോ തൊഴിലാളികള്‍ റോഡു ബഹിഷ്കരിച്ചു തുടങ്ങിയത് . ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരും ആശ്രയിക്കുന്ന റോഡ് കാളമുറി സെന്റര്‍ മുതല്‍ ചളിങ്ങാട് അമ്പലനട വരെ പൂര്‍ണമായി തകര്‍ന്ന് കിടക്കുകയാണ്.
ഫെബ്രുവരി ആദ്യത്തില്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ കട്ടായം പറഞ്ഞിരുന്നെങ്കിലും മാസം അവസാനിക്കാറായിട്ടും നടപടികള്‍ ഒന്നും ആകാത്തതാണ് കടുത്ത നടപടി എടുക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളികളെ നിര്‍ബന്ധിതരാക്കിയത്. കയ്പമംഗലത്ത് തകര്‍ന്ന് കിടക്കുന്ന പത്തോളം റോഡുകളുടെ നിര്‍മ്മാണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. റോഡുപണികള്‍ കരാര്‍ എടുക്കുന്ന അഞ്ചോളം വരുന്ന കരാറുകാര്‍, പഞ്ചായത്ത് അധികൃതര്‍ ടാര്‍ വാങ്ങി നല്‍കിയാലേ പണി ആരംഭിക്കൂ എന്ന വാശിയിലാണ്. പഞ്ചായത്താകട്ടെ, അടുത്ത ടെണ്ടറിലേ ടാര്‍ വാങ്ങി നല്കാന് കഴിയൂ എന്ന നിലപാടിലുമാണ്. അടുത്ത ദിവസങ്ങളില്‍ കാളമുറി, പള്ളിനട, ചളിങ്ങാട് സെന്റര്‍ എന്നിവിടങ്ങളിലെ ഓട്ടോക്കാരും ഈ റോഡ് ബഹിഷ്കരിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇത് സംബന്ധമായി നിരവധിയിടങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ വെച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."