റോഡ് നിര്‍മാണം വര്‍ഗീയവല്‍കരിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന്
പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ പറമ്പന്തള്ളി മാനിനറോഡ് നിര്‍മാണം വര്‍ഗീയവല്‍ക്കരിച്ച് രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്. രണ്ട് വര്‍ഷം മുമ്പാണ് ടെന്റര്‍ നടപടി പൂര്‍ത്തീകരിച്ചതെങ്കിലും ചില ഭാഗത്ത് 8 മീറ്റര്‍ വീതി ഇല്ലാത്തതിന്റെ പേരില്‍ നിര്‍മ്മാണം മുടങ്ങി കിടന്നത്. ഗ്രാമ പഞ്ചായത്തിന്റെ ഇടപെടല്‍ കൊണ്ടാണ് 10 മാസം മുമ്പ് പ്രവര്‍ത്തനം പുനരാരംഭിക്കാനായത്.
മാത്രമല്ല കരാറുകാരന്റെ ഭാഗത്തുനിന്ന് അക്ഷന്തവ്യമായ അനാസ്ഥ മറച്ച് വെക്കാന്‍ കഴിയില്ല. ഇതിനിടെ ഇത്തരം അനാസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുകയും കലക്ടറുമായി നിരന്തര ബെന്ധപെടലിനെ തുടര്‍ന്ന് നിര്‍മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഫെബ്രുവരി അവസാനത്തോടെ ടാറിങ്ങ് തുടക്കാനിരിക്കെ ടാറിന്റെ ഷാമം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അത് മറികടക്കാനുള്ള നടപടികളും പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ എടുത്തു കഴിഞ്ഞു. കലക്ടറാണ് ഇംബ്ലിമെന്റിങ്ങ് ഓഫിസര്‍ എന്നിരിക്കെ ജില്ലാ പഞ്ചായത്തിനെയും ജില്ലാ പഞ്ചായത്ത് മെമ്പറെയും വിഷയത്തിലേക്ക് വലിച്ചിഴക്കുന്നതും വര്‍ഗീയ താത്പര്യം വെച്ച് കൊണ്ട് മാത്രമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് എ കെ ഹുസൈന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."