കയ്യേലിക്കലില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം: ഏഴു പേര്‍ക്കെതിരേ കേസ്
താമരശേരി: ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന താമരശേരി കയ്യേലിക്കലില്‍ സി.പി.എം പ്രവര്‍ത്തകന്റെ പെട്ടിക്കട തീവച്ച് നശിപ്പിച്ചു. കയ്യേലിക്കല്‍ രാരുക്കുട്ടി(70)യുടെ പെട്ടിക്കടയാണ് കത്തിനശിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ടണ്ടരയോടെയാണ് സംഭവം. മുക്കത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സും താമരശേരി പൊലിസും ചേര്‍ന്നാണ് തീ അണച്ചത്. ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ഇരുള്‍ വെളിച്ചത്തില്‍ ഏഴുപേരെ കണ്ടണ്ടതായി രാരുക്കുട്ടി പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ടണ്ട്. കണ്ടാലറിയാവുന്ന ഇവര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കയ്യേലിക്കലില്‍ പരേതനായ കുട്ടാണിയുടെ സ്മരണക്കായി നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ബി.ജെ.പി കൈയടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം. പരാതിയെ തുര്‍ന്ന് താമരശേരി പൊലിസ് ഇടപെട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കറുത്ത ഛായം പൂശിയിരുന്നു.
ഇതില്‍ പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ രാരുക്കുട്ടിയുടെ പെട്ടിക്കട കത്തിച്ചെന്നാണ് പൊലിസ് നിഗമനം. ഇന്നലെ രാവിലെ പൊലിസ് മണ്ണുമാന്തി യന്ത്രവുമായെത്തി ബസ് കാത്തിരിപ്പ് കേന്ദ്രം പൊ ളിച്ചുമാറ്റി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടണ്ട്.
അതേസമയം കയ്യേലിക്കലില്‍ പെട്ടിക്കട കത്തിച്ച സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് ബി.ജെ.പി താമരശേരി പഞ്ചായത്ത് കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞദിവസം നടന്ന അനിഷ്ടസംഭവങ്ങളെന്ന് കമ്മിറ്റി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."