ജില്ലയിലെ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന്
കല്‍പ്പറ്റ: ജില്ലയില്‍ ഒന്നര മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ക്വാറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഓള്‍ കേരള ടിപ്പര്‍ ലോറി ഓപ്പറേറ്റേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ക്വാറികള്‍ അടച്ചിട്ടത് മൂലം നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. ഈ മേഖലയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഇത്ര ഗുരുതരമായ സാഹചര്യത്തിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന അനാസ്ഥയില്‍ കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചു.
വയനാട്ടിലെ ക്വാറികള്‍ അടച്ചിട്ടതോടെ അയല്‍ ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും കരിങ്കല്ലും മെറ്റലും മണലും എത്തിച്ച് വലിയ വില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു. ജില്ലയിലെ ക്വാറികള്‍ തുറക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിനൊപ്പം കരിങ്കല്ലിന്റെയും മെറ്റലിന്റെയും ക്വാറി മണലിന്റെയും വില ഏകീകരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ടിപ്പറുകള്‍ക്ക് അനാവശ്യമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും അനധികൃതമായും വ്യാപകമായും പിഴ ചുമത്തിക്കൊണ്ട് ടിപ്പര്‍-ലോറി മേഖലയെ ദ്രോഹിക്കുന്ന നിലപാട് പുനപ്പരിശോധിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ആര്‍.പി. ശിവദാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പോളി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ശ്രീജി ജോസഫ്, പി. എം. തോമസ്, ഷാജിത്ത് അമ്പലവയല്‍, ബാബു പഴുപ്പത്തൂര്‍, ഷിബു ജോണ്‍, മനോജ്കുമാര്‍, സി.കെ. ബഷീര്‍, പി. ശങ്കരന്‍, സി.എ. സിദ്ദിഖ്, എം.പി. സനീഷ്, വിനു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."