യു.പിയിലെ 40 ലക്ഷം ആളുകളുടെ പൗരത്വം ചോദ്യം ചെയ്തത് ഗൗരവത്തോടെ കാണണം: സമസ്ത ഇസ്ലാമിക് സെന്റര്‍ സൗഊദി നാഷണല്‍ കമ്മിറ്റി
റിയാദ്: യു.പിയിലെ 40 ലക്ഷത്തിലേറെ വരുന്നവരുടെ പൗരത്വ നിഷേധം തീര്‍ത്തും ഗൗരവത്തോടെ കാണണമെന്ന് സമസ്ത ഇസ്ലാമിക് സെന്റര്‍ ആവശ്യപ്പെട്ടു. സി.എ.എ - എന്‍.ആര്‍.സി ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാവും പ്രശസ്ത അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
റൂളുകളും ചട്ടങ്ങളും ഇറക്കുന്നതിന് മുമ്പ് തന്നെ യോഗി ആദിത്യ നാഥിന്റെ കീഴിലുള്ള ഫാസിസ്റ്റ് സര്‍ക്കാര്‍ യുപിയിലെ 19 ജില്ലകളില്‍ എന്‍.ആര്‍.സി നടപ്പാക്കി കഴിഞ്ഞു. ഇക്കാര്യങ്ങളുമായി ഇനിയും മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. കോടതിയില്‍ നിന്നും വിധി വരുന്നതിന്റെ മുമ്പ് തന്നെ ഇത്തരം നടപടി ക്രമങ്ങളിലൂടെ 40 ലക്ഷത്തിലേറെ വരുന്ന യുപിയിലെ ഇന്ത്യന്‍ പൗരന്മാരെ ചോദ്യത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തത് ഗൗരവത്തോടെ കാണേണ്ടതാണ്.
ഇന്ത്യയിലെ മതേതരത്വം സംരക്ഷിച്ചു എന്ന് ഉറപ്പ് വരുത്തുവാനും സി.എ.എ - എന്‍.ആര്‍.സി നടപടി ക്രമങ്ങളില്‍ നിന്ന് പിന്തിരിയുന്നത് വരെ സമര മുഖത്ത് ഉറച്ച് നില്‍ക്കാനും മതേതര വിശ്വാസികളോട് കൂടെ നിന്ന് കൊണ്ട് ബുദ്ധിപരമായ സമീപനങ്ങള്‍ സ്വീകരിച്ച് കൊണ്ട് മുന്നോട്ട് നീങ്ങണമെന്നും സമസ്ത ഇസ്ലാമിക് സെന്റര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."