സിബാഖ്: പ്രാഥമിക മത്സരങ്ങള്‍ക്ക് നാളെ തുടക്കം
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സിബാഖ് ദേശീയ കലോത്സവത്തിന്റെ പ്രാഥമിക മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. കേരളത്തിനകത്തും പുറത്തുമുള്ള 32 സ്ഥാപനങ്ങളില്‍ നിന്നുള്ള 2600ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.
ബിദായ വിഭാഗം (സെക്കന്‍ഡറി ഒന്നാം വര്‍ഷം) പ്രാഥമിക മത്സരങ്ങള്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ശംസുല്‍ഹുദാ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും. നാളെ വൈകിട്ട് ഏഴിന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ മത്സരം ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരന്‍ കെ. രാമനുണ്ണി മുഖ്യാഥിതിയാകും.
ഊലാ വിഭാഗം (സെക്കന്‍ഡറി രണ്ട്, മൂന്ന് വര്‍ഷം) മത്സരങ്ങള്‍ തൂത ദാറുല്‍ ഉലൂം ഇസ്‌ലാമിക് ദഅവാ കോളജില്‍ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. നാലകത്ത് സൂപ്പി അധ്യക്ഷനാകും. പി. സുരേന്ദ്രന്‍ മുഖ്യാതിഥിയാകും.
ഥാനിയ വിഭാഗം (സെക്കന്‍ഡറി നാല്, അഞ്ച്) മത്സരങ്ങള്‍ കണ്ണൂര്‍ മാണിയൂര്‍ ബുസ്താനുല്‍ ഉലൂം കോളജില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറാംഗം മാണിയൂര്‍ അഹ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഥാനവിയ്യ വിഭാഗം (സീനിയര്‍ സെക്കന്‍ഡറി) മത്സരങ്ങള്‍ എടപ്പാള്‍ മാണൂര്‍ ദാറുല്‍ ഹിദായ ദഅവാ കോളജില്‍ നടക്കും. സയ്യിദ് റാജിഹലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ആലിയ വിഭാഗം മത്സരങ്ങള്‍ 15,16 തിയതികളില്‍ കൂനഞ്ചേരി ദാറുന്നജാത്ത് ഇസ്‌ലാമിക് കോളജിലും നടക്കും. സിബാഖ് കലോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ 25 മുതല്‍ 28 വരെ വാഴ്‌സിറ്റി കാംപസിലും നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."