HOME
DETAILS
MAL
ഇന്ത്യക്കാര്‍ക്കു പ്രിയം മാംസാഹാരത്തോട്
backup
June 11 2016 | 07:06 AM
ഹൈരദാബാദ്: ഇന്ത്യക്കാര്‍ പ്രിയം മാംസാഹാരത്തോട്? അതേ, എന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ തെലങ്കാനക്കാരാണ്. അവിടത്തെ 99% ജനങ്ങളും മാംസാഹാരം ഇഷ്ടപ്പെടുന്നവരാണ്. ആണ്- പെണ് ശതമാനക്കണക്കെടുത്താല്‍ യഥാക്രമം 98.8-98.6 ശതമാനം വരും.
റജിസ്റ്റര്‍ സര്‍വേ ഓഫ് ഇന്ത്യയാണ് സര്‍വേ നടത്തിയത്. 15 വയസിനു മുകളില്‍ പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.
മാംസാഹാരം ഇഷ്ടപ്പെടുന്നവരില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നാവരാണ് കേരളത്തിനു മുന്നിലുള്ളവര്‍.
സസ്യാഹാരം ഇഷ്ടപ്പെടുന്നവരില്‍ കൂടുതല്‍ രാജസ്ഥാനിലാണ്. പഞ്ചാബും ഹരിയാനയും പിന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."