പാകിസ്താന് ചൈന സൂപ്പര്‍സോണിക് മിസൈലുകള്‍ കൈമാറുന്നു
ബെയ്ജിങ്: പാകിസ്താന് ചൈന സൂപ്പര്‍ സോണിക് മിസൈലുകള്‍ കൈമാറുന്നു. ശബ്ദത്തെക്കാള്‍ മൂന്നിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന സി.എം -302 മിസൈലാണ് ചൈന കൈമാറുന്നത്.
2005 മുതല്‍ ഇന്ത്യയുടെ കൈവശമുള്ള വൈ.ജെ -12 മിസൈലിന്റെ മറ്റൊരു വകഭേദമാണ് സി.എം 32. പാകിസ്താനായി ചൈന നിര്‍മിക്കുന്ന നാല് അത്യാധുനിക യുദ്ധക്കപ്പലുകളില്‍ ഒന്ന് സി.എം 32 ആയിരിക്കുമെന്നാണ് വിവരം. ചൈനയിലെ ഷാങ്ഹായിയിലെ ഹുഡോങ്-സോങ്ഹുവ ഷിപ്പ്യാര്ഡില്നിന്നാണ് ആയുധങ്ങള്‍ നിര്‍മിക്കുന്നത്.
വൈജെ-12 മിസൈലുകളുടെ അതേ വേഗവും ബ്രഹ്മോസ് ക്രൂസ് മിസൈലുകളുടെ ശ്രേണിയിലുമുള്ളതായിരിക്കും സിഎം-302 മിസൈലുകള്‍. കഴിഞ്ഞ മാസം ചൈനീസ് കപ്പല്‍നിര്‍മാണ കോര്പറേഷന് പുറത്തുവിട്ട ഡിജിറ്റല്‍ ചിത്രത്തിലൂടെയാണ് കപ്പലില്‍ സിഎം302 മിസൈലുമുണ്ടെന്ന വിവരം പുറത്തുവരുന്നത്.
ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാനുള്ള കൃത്യമായ വിവരങ്ങള്‍, നിരീക്ഷണത്തിനുള്ള ശേഷി, നാവികസേനയുടെ കേന്ദ്രങ്ങളെ ആക്രമണങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്ന ഇലക്ട്രോണിക് സംവിധാനങ്ങളെ തകര്‍ക്കാനുള്ള ശേഷി ഇവയൊന്നും പാകിസ്താന് നിലവിലില്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതിനിടെ റഷ്യയുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിച്ച ബ്രഹ്മോസ് മിസൈലുകള്‍ ഇന്തൊനീഷ്യക്ക് കൈമാറാന്‍ പ്രതിരോധ മന്ത്രാലയം നീക്കങ്ങള്‍ നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈലുകള്‍ക്ക് ശബ്ദത്തേക്കാള്‍ മൂന്നിരിട്ടി വേഗത്തില്‍ സഞ്ചരിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."