ശാസ്ത്ര വിജ്ഞാനവും പാരമ്പര്യ അറിവുകളും മനുഷ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തണം: എന്‍ റാം
പുത്തൂര്‍വയല്‍: ആധുനിക ശാസ്ത്ര വിജ്ഞാനവും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ച് മനുഷ്യ പുരോഗതിക്കും കര്‍ഷകരുടെ ഉന്നമനത്തിനും ഉപയോഗിക്കണമെന്നും ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ സുസ്ഥിര വികസനം കൈവരിക്കണമെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എന്‍ റാം അഭിപ്രായപ്പെട്ടു.
എം. എസ് സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ പുതുതായി നിര്‍മിച്ച ട്രെയ്നേഴ്സ് ട്രെയ്നിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക, പ്രകൃതി വിഭവങ്ങളില്‍ നിന്നും പരമാവധി ഗുണഫലങ്ങള്‍ നേടുന്നതിനും പരിവര്‍ത്തനത്തിന്റെ ഇടമാകാനും ട്രെയ്നേര്‍സ് ട്രെയ്നിങ്ങ് സെന്ററിന് കഴിയുമെന്ന് പ്രൊഫ. എം.എസ് സ്വാമിനാഥന് അഭിപ്രായപ്പെട്ടു.ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി.
എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം ചെയര്‍പേര്‍സണ്‍ മധുര സ്വാമിനാഥന്, കമ്മ്യൂണിറ്റി അഗ്രോബയോഡൈവേഴ്സിറ്റി സെന്റര്‍ കാര്യോപദേശക സമിതി ചെയര്മാന് എ രത്നം, വയനാട് ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി, കല്‍പ്പറ്റ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വി ഹാരിസ്, സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. എന്‍ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി സെല്‍വം സ്വാഗതവും സി.എ.ബി.സി തലവന്‍ ഡോ. വി ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."