HOME
DETAILS
MAL
യോഗിയുടെ പേജില്‍ തുടരെത്തുടരെ 'ആസാദി'
backup
January 24 2020 | 03:01 AM
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ 'ആസാദി' മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നു ഭീഷണിപ്പെടുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ സോഷ്യല്‍മീഡിയാ പ്രതിഷേധം. യോഗിയുടെ ഫേസ്ബുക് പേജില്‍ ആസാദി മുദ്രാവാക്യങ്ങള്‍ കമന്റ് ചെയ്താണ് പ്രതിഷേധം നടക്കുന്നത്.
ഇന്നലെ മുതല്‍ യോഗിയുടെ പോസ്റ്റുകള്‍ക്കെല്ലാം ആസാദി മുദ്രാവാക്യങ്ങളാണ് കമന്റായി ലഭിക്കുന്നത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളുമാണ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കാണ്‍പൂരില്‍ ബി.ജെ.പി നടത്തിയ റാലിയില്‍ കഴിഞ്ഞ ദിവസമായിരുന്നു യോഗി ഭീഷണിയുമായി രംഗത്തെത്തിയിരുന്നത്. ഇന്ത്യയില്‍ താമസിച്ച് ഇന്ത്യയ്‌ക്കെതിരേ ഗൂഢാലോചന നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."