ഹര്‍ത്താലിനെതിരേ ക്ഷണക്കത്തിലൂടെ പ്രതിഷേധം
കുറ്റ്യാടി: ഹര്‍ത്താല്‍ ഉണ്ടെങ്കിലും പണപ്പയറ്റ് നടക്കുമെന്നറിയിച്ച് ക്ഷണക്കത്ത്. കുറ്റ്യാടി സ്വദേശിയായ തോട്ടത്തില്‍ സമീര്‍ കുരിക്കളാണ് ഹര്‍ത്താലുകള്‍ക്കെതിരേ പയറ്റുകത്തിലൂടെ പ്രതിഷേധം അറിയിക്കുന്നത്. ഇതോടൊപ്പം പണപ്പയറ്റുകളില്‍ ഇല്ലാത്ത പുതിയൊരു വിശേഷംകൂടിയുണ്ട് സമീറിന്റെ പയറ്റിന്. പണപ്പയറ്റ് ദിവസം രാത്രി നറുക്കെടുപ്പിലൂടെ ഒരു ഇടപാടുകാരന് സമ്മാനം എന്ന പ്രഖ്യാപനമാണത്.
ഒരുകാലത്ത് ഗ്രാമപ്രദേശങ്ങളിലെ പ്രധാന ധനശേഖരണ മാര്‍ഗമായിരുന്നു പണപ്പയറ്റ്. പലയിടങ്ങളിലും ഇത് അന്യംനിന്നപ്പോഴും കുറ്റ്യാടി പരിസരങ്ങളില്‍ പയറ്റ് ഇപ്പോഴും സജീവമാണ്. പലിശയോ ഒളിപ്പിച്ച ഫീസുകളോ ഇല്ലാത്ത ഈ ധനസമാഹരണ മാര്‍ഗം പുതുതലമുറയും ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
ഹല്‍ത്താല്‍ വിരുദ്ധ സന്ദേശം നല്‍കുന്നതിനൊപ്പം പണപ്പയറ്റിനെ പ്രേത്സാഹിപ്പിക്കുന്നതിനാണ് സമീര്‍ സമ്മാനം ഏര്‍പ്പെടുത്തിയത്.
സമീറിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞ ടൗണിലെ വ്യാപാരി ഇലക്ട്രോണിക് സിറ്റി ഉടമ ജമാല്‍ പോതുകുനിയാണ് 3,000 രൂപയുടെ ഫാന്‍ വാഗ്ദാനം ചെയ്തത്. അടുത്തമാസം ഒന്‍പതിനാണ് പയറ്റ്. രാത്രി ഒന്‍പതിന് സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം മുഹമ്മദലി നറുക്കെടുപ്പ് നിര്‍വഹിക്കുമെന്ന് സമീര്‍ കുരിക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."